ഏറ്റുമാനൂർ :ഏറ്റുമാനൂർ നിയോജക മണ്ഡലത്തിൽ ഓൺലൈൻ പoന സൗകര്യ ങ്ങൾ ലഭ്യമല്ലാതിരുന്ന വിദ്യാർത്ഥികൾക്ക് ടെലി വിഷൻ സെറ്റുകൾ വിതരണം ചെയ്തു. സുരേഷ് കുറുപ്പ് എം.എൽ.എയുടെ അഭ്യർ ത്ഥന പ്രകാരം ,ലോകോത്തര സോഫ്റ്റ് വെയർ കമ്പനിയായ ഐ.ബി.എസ് സോഫ്റ്റ് വെയർ പ്രൈവറ്റ് ലിമിറ്റഡ് സംഭാവന ചെയ്ത അൻപത് ടി.വികളും മറ്റ് സുമനസ്സുകളിൽ നിന്ന് ശേഖരിച്ച പത്ത് ടി.വികളും ചേർത്ത് അറുപത് ടി.വികളാണ് വിതരണം ചെയ്തത്. ആദ്യ ഘട്ടത്തിൽ വിതരണം ചെയ്ത ഇരുപത് ടി.വികൾക്ക് പുറമേയാണിത്. അടുത്ത ഘട്ട ത്തിൽ ശേഷിക്കുന്ന വിദ്യാർത്ഥികൾക്കു കൂടി ടി.വി ലഭ്യമാക്കുന്നതോടെ സമ്പൂർണ്ണ ഓൺ ലൈൻ പഠന സൗകര്യ ലഭ്യത കൈവരിച്ച മണ്ഡലം എന്ന ലക്ഷ്യം പൂർത്തീകരിക്കപ്പെടുക യാണെന്ന സന്തോഷം എം.എൽ.എ തൻ്റെ പ്രസംഗത്തിൽ പങ്കുവെച്ചു.
പൂർണ്ണമായും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് ഏറ്റുമാനൂർ നന്ദാവനം ഓഡിറ്റോറിയത്തിൽ സംഘടിപ്പിക്കപ്പെട്ട പ്രസ്തുത പരിപാടിയിൽ ജില്ലാ വിദ്യാഭ്യാസ ഡയറക്ടർ ശ്രീമതി. കെ.ബിന്ദു അദ്ധ്യക്ഷത വഹിച്ചു.ഉപ വിദ്യാഭ്യാസ ഡയറക്ടർ ശ്രീമതി.ഷൈല.വി.ആർ, ഐ.ബി.എസ് സോഫ്റ്റ് വെയർ എച്ച്.ആർ.ശ്രീ.സനി.എ.എസ്, പൊതു വിദ്യാഭ്യാസ യജ്ഞം ജില്ലാ കോർഡിനേറ്റർ ശ്രീ. കെ.ജെ.പ്രസാദ്, സർവ്വ ശിക്ഷാ അഭിയാൻ ജില്ലാ പ്രൊജക്ട് കോർഡിനേറ്റർ ശ്രീ.മാണി ജോസഫ് , ഏറ്റുമാ നൂർ നഗരസഭാ കൗൺസിലർ ശ്രീ.ജോഷി മോൻ (പി. എസ്.വിനോദ്) തുടങ്ങിയവർ സം സാരിച്ചു. വിദ്യാർത്ഥികൾക്കു വേണ്ടി വിവിധ സ്കൂളുകളിലെ പ്രധാനാദ്ധ്യാപകരും ജനപ്രതി നിധികളും ടി.വി സെറ്റുകൾ ഏറ്റുവാങ്ങി.