കൊച്ചി: ആധുനിക ജര്‍മ്മന്‍ സാങ്കേതികവിദ്യ ഉപയോഗിച്ച് ഇന്ത്യയില്‍ നിര്‍മ്മിച്ച ഫുള്ളി ഓട്ടോമാറ്റിക് വാഷിംഗ് മെഷീനായ അമര സീരീസ് പുറത്തിറക്കി ഹഫേലെ.
ഫ്രണ്ട് ലോഡിംഗ് സാങ്കേതികവിദ്യയില്‍ പ്രവര്‍ത്തിക്കുന്ന അമര ഗുണനിലവാരവും ആധുനികതയും ഒത്തുചേരുന്ന ഏറ്റവും പുതിയ വാഷിംഗ് മെഷീനാണെന്ന് കമ്പനി അറിയിച്ചു. മികച്ച ഈട് നല്‍കുന്ന ഈ മെഷീന്‍ ഒതുക്കമുള്ളതും അതേ സമയം കരുത്തുറ്റതുമാണ്. ശബ്ദം കുറഞ്ഞ പ്രവര്‍ത്തനത്തിലൂടെ വസ്ത്രങ്ങള്‍ക്ക് ഏറ്റവും മികച്ച പരിചരണം ഉറപ്പാക്കുന്ന ഒപ്റ്റിമല്‍ ഡ്രം രൂപകല്‍പ്പനയും അമര വാഗ്ദാനം ചെയ്യുന്നു
.സ്റ്റീം ഷീല്‍ഡ് സാങ്കേതികവിദ്യയില്‍ പ്രവര്‍ത്തിക്കുന്ന ഹഫേലെ അമര സീരീസില്‍ നിരവധി ആധുനിക സവിശേഷതകളാണുള്ളത്. അണുവിമുക്തവും ശുചിത്വമുള്ളതുമായ അലക്ക് ഉറപ്പാക്കുന്നതിന് ഈ സവിശേഷത ആവി ഉപയോഗിക്കുന്നു. ഇത് വസ്ത്രങ്ങള്‍ക്ക് മികച്ച ശുചിത്വവും ഗുണനിലവാരവും ഉറപ്പാക്കുന്നു വിപണിയിലെ മറ്റ് വാഷിംഗ് മെഷീനുകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ അമര സീരിസ് മെഷീനുകള്‍ 10% വെള്ളം കുറച്ച് ഉപയോഗിക്കുന്നതിലൂടെ ജലസംരക്ഷണത്തിനും സഹായിക്കുന്നു. ഇത് പ്രതിവര്‍ഷം ഏകദേശം 2,688 ലിറ്റര്‍ വെള്ളം ലാഭിക്കുന്നതിന് തുല്യമാണ്. അമര സീരീസിന്റെ ഉദ്ഘാടന ആഘോഷങ്ങളുടെ ഭാഗമായി തിരഞ്ഞെടുത്ത ഡീലര്‍മാര്‍ വഴി ഹഫേലെ നറുക്കെടുപ്പ് മത്സരം നടത്തുന്നു. ഇതിലൂടെ അമര വാഷിംഗ് മെഷീന്‍ വാങ്ങുന്നവര്‍ക്ക് ആകര്‍ഷകമായ സമ്മാനങ്ങള്‍ നേടാനുള്ള അവസരമാണ് ലഭിക്കുന്നത്. ബജാജ് ഫിന്‍സെര്‍വ് വഴിയുള്ള സീറോ ഡൗണ്‍പേമെന്റ് ഇഎംഐ സ്‌കീമുകളും ലഭ്യമാണ്. കൊച്ചിയില്‍ ഫ്രാഞ്ചൈസിയായ ഡൈനാമിക്ക്, ഇടപ്പള്ളി നന്ദിലത്ത് എന്നിവിടങ്ങളില്‍ അമര സീരീസ് ലഭ്യമാണ്.ഇന്ത്യയില്‍, പൂര്‍ണ്ണമായും ഓട്ടോമാറ്റിക് ഫ്രണ്ട് ലോഡ് വാഷിംഗ് മെഷീനുകളുടെ 45-50% ആവശ്യകതയും ദക്ഷിണേന്ത്യയില്‍ നിന്നാണുണ്ടാകുന്നത്. ഈ മേഖലയില്‍, പ്രത്യേകിച്ച് ഞങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ വ്യാപകമായി സ്വീകരിക്കപ്പെടുന്ന കേരളത്തില്‍ ഹഫേലെ ശ്രദ്ധേയമായ വളര്‍ച്ച കൈവരിച്ചിട്ടുണ്ട്. ഗൃഹോപകരണങ്ങളെക്കുറിച്ചുള്ള ഞങ്ങളുടെ ബ്രാന്‍ഡ് നടത്തിയ പഠനവും ശ്രദ്ധയുമാണ് ഇതിന് സഹായകരമായത്. ഇത് ഈ മേഖലയിലെ ഞങ്ങളുടെ ശക്തമായ വിപണി സാന്നിധ്യവും ഉപഭോക്തൃ സംതൃപ്തിയുമാണ് വ്യക്തമാക്കുന്നത്.’ ഹഫേലെ ഗൃഹോപകരണ വിഭാഗം മേധാവി ബാലകൃഷ്ണന്‍ പിള്ള പറഞ്ഞു.
239 1 minute read