BREAKINGENTERTAINMENT

അല്ലു അര്‍ജുനും ഭാര്യയ്ക്കുമെതിരേ വീഡിയോ; യുട്യൂബ് ചാനലിന്റെ ഓഫീസിലെത്തി മാപ്പ് പറയിപ്പിച്ച് ഫാന്‍സ്

ഹൈദരാബാദ്: അല്ലു അര്‍ജുനും ഭാര്യയ്ക്കുമെതിരേ അധിക്ഷേപ വീഡിയോ നിര്‍മിച്ചെന്ന് ആരോപിച്ച് യുട്യൂബ് ചാനലിനെതിരേ പ്രതിഷേധവുമായി ഫാന്‍സ് അസോസിയേഷന്‍. ഹൈദരാബാദിലെ റെഡ് ടിവിയെന്ന യുട്യൂബ് ചാനലിനെതിരേയാണ് പ്രവര്‍ത്തകര്‍ രംഗത്തെത്തിയത്.
അല്ലു അര്‍ജുനെതിരേ മോശം വീഡിയോ ചെയ്തുവെന്നാണ് ആരോപണം. അധിക്ഷേപ വീഡിയോ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ഇവര്‍ സംഘടിച്ചെത്തുകയും ഓഫീസിനുള്ളില്‍ ഉടമയേക്കൊണ്ട് മാപ്പ് പറയിപ്പിക്കുകയും ചെയ്തു. സംഭവത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്. ചാനല്‍ ഉടമയെ കൊണ്ട് മാപ്പ് പറയിപ്പിക്കുന്നതിന്റെയും വീഡിയോ എഡിറ്ററെകൊണ്ട് വീഡിയോകള്‍ ഡിലീറ്റ് ചെയ്യിപ്പിക്കുന്നതിന്റേയും ദൃശ്യങ്ങള്‍ അല്ലു അര്‍ജുന്‍ ഫാന്‍സ് അസോസിയേഷന്‍ എക്സിലൂടെ പ്രചരിപ്പിക്കുകയും ചെയ്തിട്ടുണ്ട്.
സമൂഹ മാധ്യമങ്ങള്‍ സുരക്ഷിതമായി ഉപയോഗിക്കണമെന്ന മുന്നറിയിപ്പും ഇവര്‍ നല്‍കുന്നുണ്ട്. ഇത്തരം അധിക്ഷേപങ്ങളോട് ഇനിയുള്ള പ്രതികരണം ഇങ്ങനെയായിരിക്കില്ലെന്നും ഇവര്‍ മുന്നറിയിപ്പും നല്‍കുന്നു. അല്ലു അര്‍ജുന്റെ പുതിയ സിനിമയായ പുഷ്പ 2 ഡിസംബര്‍ അഞ്ചിനാണ് റിലീസ്. നവംബര്‍ 17 ന് സിനിമയുടെ ട്രെയിലര്‍ ഇറങ്ങും.

Related Articles

Back to top button