BREAKING NEWSLATESTNATIONAL

അഴുക്കുചാല്‍ വൃത്തിയാക്കിയില്ല; കരാറുകാരന്റെ ശരീരത്ത് മാലിന്യമിട്ട് എംഎല്‍എ

മുംബൈ: അഴുക്കുചാല്‍ വൃത്തിയാക്കാത്തതിനെ തുടര്‍ന്ന് മഹാരാഷ്ട്രയില്‍ ശിവസേന എംഎല്‍എ കരാറുകാരന്റെ തലയിലും ശരീരത്തും മാലിന്യമിട്ടു. ചാന്ദിവാലി നിയമസഭാ മണ്ഡലത്തില്‍ നിന്നുള്ള ജനപ്രതിനിധിയായ ദിലീപ് ലാന്‍ഡെയും പ്രവര്‍ത്തകരും ചേര്‍ന്നാണ് നഗരമധ്യത്തില്‍ അതിക്രമം നടത്തിയതെന്ന് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.
ശനിയാഴ്ച നടന്ന സംഭവത്തിന്റെ ദൃശ്യങ്ങളും വാര്‍ത്തകളും ഇന്ന് പുറത്തുവന്നതോടെയാണ് എംഎല്‍എയുടെ നടപടി വിവാദത്തിലായത്. കഴിഞ്ഞ ദിവസങ്ങള്‍ മഴ ശക്തമായതോടെ നഗരത്തില്‍ വെള്ളക്കെട്ട് രൂക്ഷമായി. ഇതോടെ മാലിന്യം റോഡില്‍ നിറയുകയും തുടര്‍ന്ന് അഴക്കുചാല്‍ അടയുകയും ചെയ്തു. ഇതോടെ കരാറുകാരനെ സംഭവസ്ഥലത്തേക്ക് വിളിച്ചുവരുത്തി.
സ്ഥലത്തെത്തിയ കരാറുകാരനോട് തര്‍ക്കിച്ച എംഎല്‍എ ദിലീപ് ലാന്‍ഡെ അദ്ദേഹത്തോട് വെള്ളം നിറഞ്ഞ റോഡില്‍ ഇരിക്കാന്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് പ്രവര്‍ത്തകരോട് റോഡില്‍ നിന്നും മാലിന്യമെടുത്ത് കരാറുകാരന്റെ ശരീരത്തിലിടാന്‍ ആവശ്യപ്പെട്ടു. പ്രവര്‍ത്തകര്‍ നിര്‍ദേശം അനുസരിക്കുകയും ചെയ്തു.
സംഭവം വിവാദമായതോടെ പ്രതികരണവുമായി എംഎല്‍എ രംഗത്തുവന്നു. റോഡില്‍ വെള്ളക്കെട്ട് രൂക്ഷമായതോടെ ജനങ്ങളുടെ ഭാഗത്ത് നിന്നും എതിര്‍പ്പ് ശക്തമായിരുന്നു. കഴിഞ്ഞ 15 ദിവസമായി കരാറുകാരനെ ബന്ധപ്പെടുകയും മാലിന്യം നീക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. അദ്ദേഹം എത്താത്തതിനെ തുടര്‍ന്ന് ശിവസേന പ്രവര്‍ത്തകര്‍ രംഗത്തിറങ്ങി റോഡ് വൃത്തിയാക്കി. ഇതിനിടെയാണ് കോണ്‍ട്രാക്ടര്‍ സ്ഥലത്ത് എത്തിയത്. ഇത് അദ്ദേഹത്തിന്റെ ജോലിയാണെന്ന് മനസിലാക്കി നല്‍കേണ്ടത് ആവശ്യമായിരുന്നു. ജനങ്ങളുടെ പഴി കേള്‍ക്കേണ്ടത് താനാണ്’ എന്നും എംഎല്‍എ ദിലീപ് ലാന്‍ഡെ പറഞ്ഞു.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker