BREAKING NEWSLATESTNATIONAL

‘അവള്‍ക്ക് കുട്ടികളുണ്ടാകില്ല’; തര്‍ക്കത്തിനൊടുവില്‍ യുവാവ് ഭാര്യയെ കഴുത്തു ഞെരിച്ചുകൊന്നു

ന്യൂഡല്‍ഹി: കുട്ടിക്ക് ജന്മം നല്‍കാന്‍ കഴിയുന്നില്ലെന്ന് ആരോപിച്ച് യുവാവ് ഭാര്യയെ കഴുത്തു ഞെരിച്ചുകൊന്നു. രാജ്യതലസ്ഥാനത്ത് നിന്നാണ് ഞെട്ടിക്കുന്ന സംഭവം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മേഘ ആര്യ എന്ന യുവതിയാണ് കൊല്ലപ്പെട്ടതെന്ന് ഡല്‍ഹി പോലീസിനെ ഉദ്ധരിച്ച് ഇംഗ്ലീഷ് വാര്‍ത്താ ചാനലായ എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു.
കഴുത്തില്‍ തുണി മുറുക്കിയാണ് മേഘയെ ഭര്‍ത്താവ് കൊലപ്പെടുത്തിയതെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പറയുന്നത്. കൊലപാതകവുമായി ബന്ധപ്പെട്ട് യുവതിയുടെ ഭര്‍ത്താവ് ജസ്!വീര്‍ ആര്യയെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു. ചോദ്യം ചെയ്യലിനിടെ ജസ്!വീര്‍ പലതവണ മൊഴിമാറ്റി പറഞ്ഞിരുന്നു. എന്നാല്‍ ഏറ്റവുമൊടുവില്‍ ഇയാള്‍ കുറ്റം സമ്മതിക്കുകയായിരുന്നു.
യുവതിയുടെ പെരുമാറ്റത്തില്‍ ഇയാള്‍ അസ്വസ്ഥനായിരുന്നെന്നാണ് പോലീസ് പറയുന്നത്. ‘താന്‍ ജോലി ചെയ്ത് ഉണ്ടാക്കുന്ന പണം തന്നോട് ചോദിക്കാതെ മേഘ അവളുടെ വീട്ടുകാര്‍ക്ക് നല്‍കും. തങ്ങളുടെ കാര്യങ്ങളില്‍ വീട്ടുകാര്‍ പലപ്പോഴും അനാവശ്യമായി ഇടപെടാറുണ്ട്’ പ്രതി ആരോപിച്ചതായി പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. അപസ്മാരബാധിതയായതിനാല്‍ ഒരു കുഞ്ഞിന് ജന്മം നല്‍കാന്‍ ഭാര്യയ്ക്ക് കഴിയുന്നില്ലെന്നും ഇയാള്‍ ആരോപിക്കുന്നു.
‘സംഭവദിവസം ഇരുവരും തമ്മില്‍ വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെട്ടിരുന്നു. അതിന് ശേഷം മേഘ രണ്ടാം നിലയിലെ മുറിയിലേക്ക് കിടന്നുറങ്ങാന്‍ പോയി. അര്‍ധരാത്രിയോടെ ജസ്!വീര്‍ മുറിക്കകത്ത് കയറി വാതില്‍ അകത്ത് നിന്ന് പൂട്ടിയ ശേഷം ഭാര്യയെ ആക്രമിക്കുകയും കൊലപ്പെടുത്തുകയുമായിരുന്നു’ പോലീസ് പറയുന്നു.
കൊലപാതകത്തിന് പിന്നാലെ ഭാര്യയുടെ പേരില്‍ ഇയാള്‍ ഒരു ആത്മഹത്യാ കുറിപ്പും എഴുതിയിരുന്നു. പിന്നീട് കൈയക്ഷരം കണ്ട് പിടിക്കപ്പെടുമെന്ന് ഭയന്ന് ആ കുറിപ്പ് കത്തിക്കുകയും ചെയ്തു. ഫോറന്‍സിക് സംഘം കത്തിയ കുറിപ്പിന്റെ അവശിഷ്ടങ്ങള്‍ വീട്ടില്‍ നിന്ന് കണ്ടെടുത്തു.
മേഘ കിടക്കയില്‍ നിന്ന് വീണു മരിച്ചു എന്നാണ് ജസ്‌വീര്‍ പറഞ്ഞതെന്നാണ് യുവതിയുടെ പിതാവ് പറയുന്നത്. എന്നാല്‍ മകളുടെ മുഖത്തെ പാടുകള്‍ കണ്ടതിനെ തുടര്‍ന്ന് ഇയാള്‍ വിശദമായ അന്വേഷണം ആവശ്യപ്പെടുകയായിരുന്നു.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker