KERALABREAKINGENTERTAINMENTMALAYALAMNEWS

അവസരം തേടുമ്പോൾ തന്നെ ശരീരം ചോദിക്കുന്നു; സ്ത്രീകൾക്ക് ഒറ്റയ്ക്ക് ലൊക്കേഷനിൽ പോകാൻ കഴിയുന്നില്ല; ഹേമ കമ്മിറ്റി റിപ്പോർ‌ട്ട്

മലയാള സിനിമയിലെ സ്ത്രീകൾ നേരിടുന്ന ചൂഷണങ്ങൾ പുറത്ത്. മലയാള സിനിമയിൽ കാസ്റ്റിങ് കൗച്ച് നടക്കുന്നുണ്ടെന്ന് ഹേമ കമ്മിറ്റി റിപ്പോർട്ടിൽ കണ്ടെത്തൽ. അവസരത്തിനായി ശരീരം ചോദിക്കുന്നുവെന്നും സിനിമാപ്രവേശനത്തിന് ലൈംഗികമായി സഹകരിക്കണമെന്ന് ആവശ്യപ്പെടുന്നുവെന്നും റിപ്പോർട്ടിൽ‌ പറയുന്നു. അവസരം തേടുമ്പോൾ തന്നെ ശരീരം ചോദിക്കുന്നുവെന്ന് റിപ്പോർട്ടിൽ പരാമർശം.നടിമാർ താമസിക്കുന്ന ഹോട്ടലുകളിൽ നടന്മാർ വാതിലിൽ മുട്ടുന്നത് പതിവെന്ന് കണ്ടെത്തൽ. വാതിൽ തകരുമോ എന്നുപോലും നടിമാർ ഭയപ്പെട്ടിട്ടുണ്ട്. സ്ത്രീകൾ സുരക്ഷിതരല്ലെന്ന് ഭയപ്പെടുന്നതായി മൊഴി. നടിമാർക്ക് കോടതിയിൽ പോലും പോകാൻ കഴിയാത്ത സാഹചര്യം. സ്ത്രീകൾക്ക് ഒറ്റയ്ക്ക് ലൊക്കേഷനിൽ പോകാൻ കഴിയുന്നില്ലെന്ന് റിപ്പോർട്ടിൽ‌ പറയുന്നു. പരാതിപ്പെട്ടാൽ സമൂഹമാധ്യമങ്ങളിൽ അപമാനിക്കുമെന്നും നടിമാരുടെ മൊഴി.ലൈംഗിക പീഡനങ്ങൾ ഉണ്ടായാലും പോലീസിൽ പരാതിപ്പെടുന്നില്ല. തൊഴിൽ വിലക്കുണ്ടാകുമെന്ന് ഭയപ്പെട്ടാണ് പരാതിപ്പെടാതിരുന്നതെന്ന് റിപ്പോർട്ട്. ലഹരിയും ലൈഗികതയും മലയാള സിനിമയിൽ നിറയുന്നു. ആൺ താരങ്ങൾ അധികാരം ദുരുപയോഗിക്കുന്നു. അടിമുടി സ്ത്രീവിരുദ്ധമാണ് മലയാള സിനിമയെന്ന് റിപ്പോർട്ട്. കാമസസ്ഥലത്തും, യാത്രക്കിടയിലും സെറ്റുകളിലും നടിമാർ ഉപദ്രവിക്കപ്പെടുന്നുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. നടി ആക്രമിക്കപ്പെട്ട കേസ് ഒറ്റപ്പെട്ടതല്ല, പുറത്ത് വന്ന ഒന്ന് മാത്രമെന്നും റിപ്പോർട്ടിൽ‌ പറയുന്നു.

Related Articles

Back to top button