തിരുവല്ല: അശാസ്ത്രീയമായ കോവിഡ് ലോക്ക് ഡൗണിന്റ പേരില്‍ കടകള്‍ അടപ്പിക്കുന്നതില്‍ പ്രതിഷേധിച്ച്, വ്യാപാര മേഖയെ സംരക്ഷിക്കണമെന്നാവശ്യവുമായി വിവിധ ജില്ലകളില്‍ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന നേതൃത്വത്തിന്റെ ആഹ്വാന പ്രകാരം നടക്കുന്ന പ്രതിഷേധ സമരത്തിന്റെ ഭാഗമായി തിരുവല്ല മര്‍ച്ചന്റ്സ് അസ്സോസിയേഷന് അംഗങ്ങള്‍ ജൂണ്‍ 14ന് പത്തു മണിക്ക് എസ്സിഎസ് ജംഷനില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നില്പ്പു സമരം നടത്തുന്നു. കോവിഡ് പ്രതിസന്ധി മൂലം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സാഹചര്യത്തില്‍ തങ്ങളുടെ കടകള്‍ ലോക്ക്ഡൗണില്‍ അടച്ചു പൂട്ടിയതോടെ വരുമാനം നിലച്ചതിനാല്‍ വ്യാപാരികളും, ജീവിക്കാരും ആത്മഹത്യയുടെ വക്കിലാണ്. അതിനാല്‍ പതിനാറാം തീയതിക്കു ശേഷം എല്ലാ കടകളും തുറന്ന പ്രവര്‍ത്തിക്കുവാന്‍ അനുവദിക്കണമെന്നും, വ്യാപാര സാമ്പത്തിക പ്രതിസന്ധിയില്‍ നിന്നും വ്യാപാരികളെ രക്ഷപ്പെടുത്തുവാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും വ്യാപാരികള്‍ ആവശ്യപ്പെട്ടു…