KERALALATEST

അശോകന്‍ ചരുവിലിന്റെ ഭാര്യ രഞ്ജിനി അന്തരിച്ചു

പ്രശസ്ത എഴുത്തുകാരനും പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന സെക്രട്ടറിയുമായ അശോകന്‍ ചരുവിലിന്റെ ഭാര്യ രഞ്ജിനി (58) അന്തരിച്ചു. ഞായറാഴ്ച രാത്രി ഒന്‍പതിന് ആയിരുന്നു അന്ത്യം. അര്‍ബുദരോഗത്തിന് ചികിത്സയിലായിരുന്നു. ഇരിങ്ങാലക്കുട അര്‍ബന്‍ കോഓപറേറ്റിവ് ബാങ്ക് ബ്രാഞ്ച് മാനേജരായിരുന്നു. കഴിഞ്ഞ വര്‍ഷമാണ് വിരമിച്ചത്.
‘കാന്‍സര്‍ രോഗവുമായുള്ള പതിനാല് വര്‍ഷം നീണ്ട പോരാട്ടത്തിനൊടുവില്‍ എന്റെ ജീവസഖാവ് രഞ്ജിനി വിട്ടു പോയി. കഴിഞ്ഞ നാലഞ്ചു വര്‍ഷങ്ങള്‍ തന്റേതായ അസാമാന്യ മനക്കരുത്തു കൊണ്ടാണ് ആ ചങ്ങാതി പിടിച്ചു നിന്നത്’–അശോകന്‍ പ്രിയതമയുടെ വിയോഗത്തെ കുറിച്ച് ഫേസ്ബുക്കില്‍ കുറിച്ചു.
സംസ്‌കാരം ഇന്ന് രാവിലെ 11ന് തൃശ്ശൂര്‍ കാട്ടൂരിലെ വീട്ടുവളപ്പില്‍. മക്കള്‍: രാജ അശോകന്‍ (എന്‍ജിനിയര്‍, ജര്‍മനി), ഹരികൃഷ്ണന്‍ (ഫിസിക്‌സ് റിസര്‍ച്ച്, ജര്‍മനി). മരുമകള്‍: നാദിയ (ജര്‍മനി).

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker