വയനാട്: അശ്ലീല പരാമര്‍ശം നടത്തിയ കേസില്‍ നടന് വിനായകന് കല്‍പ്പറ്റ ജില്ലാ സെഷന്‍സ് കോടതിയില്‍ ഹാജരായി. കല്‍പ്പറ്റ പോലീസാണ് വിനായകനെതിരെ കേസെടുത്തത്. പ്രോഗ്രാം ഉദ്ഘാടനം ചെയ്യുന്നതിനായി ക്ഷണിച്ച യുവതിയോട് മോശം പരാമര്‍ശം നടത്തിയെന്നാണ് കേസ്.
കേസില്‍ ജാമ്യമെടുക്കാനാണ് വിനായകന് കോടതിയില്‍ ഹാജരായത്. പരമാവധി ഒരു വര്‍ഷം വരെ തടവ്ശിക്ഷ ലഭിച്ചേക്കാവുന്ന മൂന്ന് കുറ്റങ്ങളാണ് പോലീസ് വിനായകനെതിരെ ചുമത്തിയത്.