ഇസ്ലാമാബാദ്: പാകിസ്ഥാനിലെ പ്രമുഖ ടിക് ടോക് താരവും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറുമായ മിനാഹില്‍ മാലിക് വിവാദത്തില്‍. മിനാഹില്‍ മാലിക്കിന്റേതെന്ന പേരില്‍ സോഷ്യല്‍ മീഡിയയില്‍ അശ്ലീല വീഡിയോകള്‍ പ്രചരിച്ചതിന് പിന്നാലെയാണ് വിവാ?ദം. ഒരു യുവാവിനോടൊപ്പമുള്ള ഇന്റിമേറ്റ് വീഡിയോകളാണ് വലിയ രീതിയില്‍ പ്രചരിക്കുന്നത്. വീഡിയോകള്‍ പ്രചരിച്ചതിന് പിന്നാലെ താരത്തിനെതിരെ സൈബര്‍ ആക്രമണവും ശക്തമായിരിക്കുകയാണ്.
അതേസമയം, വീഡിയോ വ്യാജമാണെന്നും മോര്‍ഫ് ചെയ്തതാണെന്നും വ്യക്തമാക്കി മിനാഹില്‍ മാലിക് രം?ഗത്തെത്തി. പ്രചരിക്കുന്ന വീഡിയോ മോര്‍ഫ് ചെയ്തതാണെന്ന് മിനാഹില്‍ പറഞ്ഞു. ടിക് ടോക്കില്‍ പോസ്റ്റ് ചെയ്ത ഒരു വീഡിയോയിലൂടെ ആയിരുന്നു മിനാഹിലിന്റെ പ്രതികരണം. തന്റെ പേരില്‍ പ്രചരിക്കുന്ന വീഡിയോ പൂര്‍ണ്ണമായും വ്യാജമാണ്. ഇതിനോടകം തന്നെ എഫ്‌ഐഎയ്ക്ക് പരാതി നല്‍കിയിട്ടുണ്ട്. ഈ സംഭവം തനിക്കും കുടുംബത്തിനും വലിയ മാനസിക വിഷമമുണ്ടാക്കിയെന്നും കുറ്റക്കാര്‍ ഉടന്‍ തന്നെ പിടിയിലാകുമെന്നും മിനാഹില്‍ കൂട്ടിച്ചേര്‍ത്തു. സംഭവവുമായി ബന്ധപ്പെട്ട് മിനാഹില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും അന്വേഷണം നടക്കുന്നുണ്ടെന്നും എഫ്‌ഐഎ സ്ഥിരീകരിച്ചു.
തന്റെ പ്രതിച്ഛായ തകര്‍ക്കാന്‍ രൂപകല്‍പ്പന ചെയ്ത ദുരുദ്ദേശ്യപരമായ ഗൂഢാലോചനയുടെ ഭാഗമാണ് ഇപ്പോള്‍ പ്രചരിക്കുന്ന വീഡിയോകളെന്ന് മിനാഹില്‍ പറഞ്ഞു. ഇതിലെ ദൃശ്യങ്ങള്‍ വ്യാജവും എഡിറ്റ് ചെയ്തതുമാണ്. വീഡിയോ പ്രചരിച്ചതിന് പിന്നാലെ ഉയര്‍ന്നുവന്ന വ്യാപകമായ പരിഹാസവും വിമര്‍ശനങ്ങളും തന്നെയും കുടുംബത്തെയും വിഷാദത്തിലേക്ക് നയിച്ചതായും മിനാഹില്‍ വ്യക്തമാക്കി. പാകിസ്ഥാനിലെ ജനപ്രിയ ടിക് ടോക് വീഡിയോകള്‍ക്ക് പേരുകേട്ട സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറാണ് മിനാഹില്‍ മാലിക്.
70 1 minute read