തൃശൂര്‍: അസറ്റ് ഹോംസ് നിര്‍മാണം പൂര്‍ത്തിയാക്കിയ 68ാമത് പാര്‍പ്പിട പദ്ധതിയായ തൃശൂരിലെ അസറ്റ് പ്രെഷ്യസ് സിനിമാതാരവും അസറ്റ് ഹോംസ് ബ്രാന്‍ഡ് അംബാസഡറുമായ പൃഥ്വിരാജ് ഉദ്ഘാടനം ചെയ്തു. കോവിഡ് പ്രതിസന്ധിയിലും സമയബന്ധിതമായി നിര്‍മാണം പൂര്‍ത്തിയാക്കുന്ന അസറ്റ് ഹോംസിന്റെ മികവ് ശ്രദ്ധേയമാണെന്ന് പൃഥ്വിരാജ് പറഞ്ഞു. യുനെസ്കോയുടെ ഗ്ലോബല്‍ നെറ്റ് വര്‍ക്ക് ഓഫ് ലേണിംഗ് സിറ്റീസ് ലിസ്റ്റില്‍ ഇടം കിട്ടിയ തൃശൂരിന്റെ വളര്‍ച്ചയ്ക്കാവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ നിറവേറ്റുന്നതില്‍ ഇത്തരം പാര്‍പ്പിട പദ്ധതികള്‍ ഉപകരിക്കും.
ജപ്പാനില്‍ തുടക്കമിട്ട നഗരത്തിനുള്ളിലെ കാട് എന്നറിയപ്പെടുന്ന മിയാ വാക്കി ഫോറസ്റ്റ് ഉള്‍പ്പെടുന്നതാണ് അസറ്റ് പ്രഷ്യസ്. റൂഫ്ടോപ് സ്വിമ്മിംഗ് പൂള്, ഓപ്പണ്‍ ടെറസ് പാര്‍ട്ടി ഏരിയ, ഹെല്‍ത്ത് ക്ലബ്, മള്‍ട്ടി റിക്രിയേഷന്‍ ഹാള്‍, പൊതുഇടങ്ങളില്‍ സോളാര്‍ വൈദ്യുതിയി്ല് പ്രവര്‍ത്തിക്കുന്ന ലൈറ്റുകള്‍ എന്നിവയാണ് മറ്റു സവിശേഷതകള്‍. അസറ്റ് ഹോംസ് തൃശൂര്‍ കുരിയച്ചിറയില്‍ തുടക്കമിട്ട കമ്പനിയുടെ 90ാമത് പാര്‍പ്പിട പദ്ധതിയായ അസറ്റ് മജസ്റ്റിക്കിന്റെ ബ്രോഷര്‍ പ്രകാശനം കല്യാണ്‍ സില്‍ക്ക്സ് സിഎംഡി ടി എസ് പട്ടാഭിരാമനു നല്കി പൃഥ്വിരാജ് നിര്‍വഹിച്ചു. സംയുക്തസംരംഭ പങ്കാളികളായ മാത്യു ഫ്രാന്‍സിസ്, ജസ്സി മാത്യു എന്നിവര്‍ പങ്കെടുത്തു. പ്രീമിയം ലൊക്കേഷന്‍, ഗ്രീന്റേറ്റഡ് സ്വിമ്മിംഗ് പൂള്, ആഡംബര സൗകര്യങ്ങള്‍, ഇലക്ട്രിക് വെഹിക്ക്ള്‍ ചാര്‍ജിംഗ് പോയന്റുകള്‍ തുടങ്ങിയവയാണ് ഈ പദ്ധതിയുടെ സവിശേഷതകള്‍.
ഫെഡറല്‍ ബാങ്കുമായുള്ള ഞങ്ങളുടെ പങ്കാളിത്തത്തിന് അംഗീകാരം ലഭിച്ചതില്‍ അഭിമാനമുണ്ട്. സേവനദാതാവും ഉപഭോക്താവും എന്ന നിലയിലുള്ള ബന്ധത്തിലുപരി രണ്ടു സ്ഥാപനങ്ങളുടേയും വിജയത്തിനായുള്ള ദീര്‍ഘകാല പങ്കാളിത്തമാണ് ഞങ്ങളുടെ കൂട്ടുകെട്ട് ലക്ഷ്യം വെക്കുന്നത് വയന നെറ്റ് വര്‍ക്ക് സിഇഒ ആര് എന്‍ അയ്യര്‍ പറഞ്ഞു.