BREAKINGNATIONAL

ആംബുലന്‍സ് ലഭിച്ചില്ല; അച്ഛന്റെ മൃതദേഹം ബൈക്കില്‍ വഹിച്ച് മക്കള്‍

ബെംഗളൂരു: ആശുപത്രിയില്‍നിന്ന് ആംബുലന്‍സ് ലഭിക്കാത്തതിനാല്‍ അച്ഛന്റെ മൃതദേഹം ബൈക്കില്‍ വഹിച്ച് മക്കള്‍. തുമകൂരു ജില്ലയിലെ പാവഗഡ താലൂക്കിലാണ് സംഭവം. ദലവയിഹള്ളി സ്വദേശി ഗുദുഗുള്ള ഹൊണ്ണുരപ്പയുടെ (80) മൃതദേഹമാണ് മക്കളായ ചന്ദ്രണ്ണ, ഗോപാലപ്പ എന്നിവര്‍ ചേര്‍ന്ന് ബൈക്കില്‍ വീട്ടിലെത്തിച്ചത്. കഴിഞ്ഞദിവസം ആരോഗ്യസ്ഥിതി വഷളായതിനെത്തുടര്‍ന്നാണ് വയോധികനെ മക്കള്‍ ആശുപത്രിയിലെത്തിച്ചത്. എന്നാല്‍, ഡോക്ടര്‍മാര്‍ അദ്ദേഹം മരിച്ചതായി സ്ഥിരീകരിച്ചു.
മൃതദേഹം വീട്ടിലേക്കു കൊണ്ടുപോകാന്‍ ആംബുലന്‍സ് ആവശ്യപ്പെട്ടെങ്കിലും ആശുപത്രിയധികൃതര്‍ സമ്മതിച്ചില്ല. ഇതേത്തുടര്‍ന്ന് രണ്ടുമക്കളുംചേര്‍ന്ന് മൃതദേഹം ബൈക്കില്‍ കൊണ്ടുപോവുകയായിരുന്നു. പാവഗഡയില്‍നിന്ന് ആംബുലന്‍സ് എത്തിക്കാന്‍ ശ്രമിച്ചെന്നും എന്നാല്‍, മക്കള്‍ മൃതദേഹവുമായി പോയെന്നും ജില്ലാ ഹെല്‍ത്ത് ഓഫീസര്‍ ഡോ. ബി.എന്‍. മഞ്ജുനാഥ് പറഞ്ഞു.

Related Articles

Back to top button