BUSINESSBUSINESS NEWS

ആംവേ ന്യൂട്രിലൈറ്റ് ച്യവനപ്രാശം പുറത്തിറക്കി

കൊച്ചി: രാജ്യത്തെ മുന്‍നിര എഫ്എംസിജി ഡയറക്ട് സെല്ലിങ് കമ്പനികളിലൊന്നായ ആംവേ ഇന്ത്യ, തങ്ങളുടെ പ്രധാന ബ്രാന്‍ഡായ ന്യൂട്രിലൈറ്റിന് കീഴില്‍ ന്യുട്രിലൈറ്റ് ച്യവനപ്രാശം പുറത്തിറക്കി. 16 സര്‍ട്ടിഫൈഡ് ഓര്‍ഗാനിക് ചേരുവകള്‍ ഉപയോഗിച്ച് നിര്‍മ്മിച്ചതും പ്രിസര്‍വേറ്റീവുകളില്ലാത്തതും ഡിഎന്‍എ ഫിംഗര്‍പ്രിന്റിംഗ് ഉപയോഗിച്ച് ഒഥന്റിക്കേറ്റ് ചെയ്ത പോഷക സമ്പുഷ്ടവുമായ 32 ഔഷധസസ്യങ്ങളുടെ കേന്ദ്രീകൃത മിശ്രിതമാണ് ന്യൂട്രിലൈറ്റിന്റെ ച്യവനപ്രാശം. ക്ലാസിക്കല്‍ ഇന്ത്യന്‍ പാചകക്കുറിപ്പില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് രൂപപ്പെടുത്തിയ ന്യൂട്രിലൈറ്റ് ച്യവന്‍പ്രാഷ് പ്രാഥമികമായി പ്രതിരോധശേഷി, ശരീരത്തെ പുനരുജ്ജീവിപ്പിക്കല്‍, ശക്തിയും ഊര്‍ജ്ജവും വര്‍ധിപ്പിക്കല്‍, ദൈനംദിന അണുബാധകളെ ചെറുക്കല്‍ എന്നിവയാണ് ലക്ഷ്യമിടുന്നത്.
പരമ്പരാഗത ഹെര്‍ബല്‍ വിഭാഗത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് വിറ്റാമിന്‍, ഡയറ്ററി സപ്ലിമെന്റ് മാര്‍ക്കറ്റില്‍ ശക്തമായ സാന്നിധ്യം തുടരുന്നത് ച്യവന്‍പ്രാഷ് വിഭാഗത്തിലേക്ക് പ്രവേശിക്കുന്നത് സുഗമമാക്കിയെന്നു ആംവേ ഇന്ത്യ സിഇഒ അന്‍ഷു ബുധ്രാജ പറഞ്ഞു.

Related Articles

Back to top button