BUSINESSBUSINESS NEWS

ആകാശ് ബൈജൂസിന്റെ നാഷനല്‍ സ്‌കോളര്‍ഷിപ്പ് തുടങ്ങി

കൊച്ചി: ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി ആകാശ് ബൈജൂസ് പരീക്ഷാ പരിശീലന രംഗത്ത് പെണ്‍കുട്ടികളെ ശാക്തീകരിക്കുന്നതിനുള്ള പുതിയ പദ്ധതിക്ക് രൂപം നല്‍കി. ‘എല്ലാവര്‍ക്കും വിദ്യാഭ്യാസം’ എന്ന ആശയത്തിന്റെ അടിസ്ഥാനത്തില്‍ ദരിദ്രകുടുംബങ്ങളില്‍ നിന്നുള്ള 712 ക്ലാസില്‍ പഠിക്കുന്ന 2000 വിദ്യാര്‍ഥികള്‍ക്ക് സൗജന്യ നീറ്റ്, ജെഇഇ പരിശീലനവും സ്‌കോളര്‍ഷിപ്പുകളും നല്‍കും. പെണ്‍കുട്ടികള്‍ക്കായിരിക്കും മുന്‍ഗണന.
പദ്ധതി അനുസരിച്ച് ആകാശ് ബൈജൂസിന്റെ നാഷണല്‍ ടാലന്റ് ഹണ്ട് 2022 (ആന്‍തേ 2022) നവംബര്‍ 5 മുതല്‍ 13 വരെ രാജ്യത്തുടനീളം ഓണ്‍ലൈനിലും ഓഫ്‌ലൈനിലും നടക്കും.
മികച്ച 2,000 വിദ്യാര്‍ത്ഥികള്‍ക്ക് പ്രത്യേക പരിഗണനയുടെ അടിസ്ഥാനത്തില്‍ ആകാശ് ബൈജൂസിന്റെ ഏറ്റവും ശ്രദ്ധേയമായ നീറ്റ്, ഐഐടിജെഇഇ കോച്ചിംഗ് പ്രോഗ്രാമുകളിലേക്ക് സൗജന്യ കോച്ചിംഗ് നല്‍കും. ഗുണഭോക്താക്കളായ വിദ്യാര്‍ത്ഥികളെ കണ്ടെത്തുന്നതിന് സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന പെണ്‍കുട്ടികള്‍, ഒറ്റ രക്ഷിതാവ് ഉള്ളവര്‍ തുടങ്ങിയ വിദ്യാര്‍ഥികളെ നോമിനേറ്റ് ചെയ്യാന്‍ കഴിയുന്ന തെരഞ്ഞെടുത്ത എന്‍ജിഒകളുമായി ആകാശ് പങ്കാളിയാകും. 285+ കേന്ദ്രങ്ങളുള്ള പാന്‍ ഇന്ത്യ നെറ്റ്‌വര്‍ക്കാണ് ആകാശ് ബൈജൂസിന്റെത്. ് . ഓരോ കേന്ദ്രവും ശരാശരി ഒന്‍പത്
ക്ലാസുകള്‍ വീതം നടത്തുന്നു.മുന്‍കാലങ്ങളിലെന്നപോലെ, 13ാം പതിപ്പായ ആന്‍തേ 2022, മികച്ച വിദ്യാര്‍ത്ഥികള്‍ക്ക് 100% വരെ സ്‌കോളര്‍ഷിപ്പുകളും മികച്ച പ്രകടനം നടത്തുന്നവര്‍ക്ക് ക്യാഷ് പ്രൈസുകളും വാഗ്ദാനം ചെയ്യുന്നു.
ആന്‍തേ ഒരു മണിക്കൂര്‍ പരീക്ഷയാണ്. എല്ലാ പരീക്ഷാ ദിവസങ്ങളിലും ആന്‍തേ ഓണ്‍ലൈനായി രാവിലെ 10:00 മുതല്‍ വൈകിട്ട് 07:00 വരെ നടക്കും. അതേസമയം ഓഫ്‌ലൈന്‍ പരീക്ഷ 2022 നവംബര്‍ 6, 13 തീയതികളില്‍ രാവിലെ 10:30, 11:30, വൈകിട്ട് 04:00, 05:00 ആയി നടക്കും.
രാജ്യത്തുടനീളമുള്ള ആകാശ് ബൈജൂസിന്റെ എല്ലാ 285+ കേന്ദ്രങ്ങളിലും വിദ്യാര്‍ത്ഥികള്‍ക്ക് അവര്‍ക്ക് സൗകര്യപ്രദമായ ഒരു മണിക്കൂര്‍ സ്ലോട്ട് തിരഞ്ഞെടുക്കാം.ചോദ്യങ്ങള്‍ ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി, മാത്തമാറ്റിക്‌സ്, മെന്റല്‍ എബിലിറ്റി എന്നിവയില്‍ നിന്നായിരിക്കും. രാജ്യത്തെ 45 നഗരങ്ങളില്‍ ഇതിന്റെ ഉദ്ഘാടനം ഒരുമിച്ചു നടന്നു. കൊച്ചിയില്‍ നടന്ന ചടങ്ങില്‍ ആകാശ് ഡെപ്യൂട്ടി ഡയരക്റ്റ? സഞ്ജയ് ശര്‍മ, ഏരിയ ബിസിനസ് മേധാവി അരുല്‍ വിശ്വനാഥ് എന്നിവര്‍ പങ്കെടുത്തു

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker