BREAKINGKERALA

ആക്രി കച്ചവടക്കാര്‍ ജാഗ്രത പാലിച്ചില്ലെങ്കില്‍ കുടുങ്ങുമെന്ന് പൊലീസ്; കെട്ടിട നിര്‍മാണ സാധനങ്ങളുടെ മോഷണം തുടര്‍ക്കഥ

കൊച്ചി: എറണാകുളം പെരുമ്പാവൂര്‍ മേഖലയില്‍ കെട്ടിട നിര്‍മ്മാണ സാമഗ്രികള്‍ മോഷണം പോകുന്നത് തുടര്‍ക്കഥയാകുന്നു. നിര്‍മ്മാണ ഉപകരണങ്ങളും, വയറിങ് സാമഗ്രികളുമാണ് മോഷണം പോകുന്നത്. അഞ്ചിടങ്ങളിലായി നടന്ന മോഷണത്തില്‍ മൂന്ന് പ്രതികളെ പെരുമ്പാവൂര്‍ പോലീസ് ഇതിനോടകം പിടികൂടി.
ചേലാമറ്റം ക്ഷേത്രത്തിനു സമീപത്ത് നിര്‍മ്മാണം നടക്കുന്ന ഷെഡ്ഡില്‍ നിന്ന് കമ്പിയും വയറിങ് സാമഗ്രികളും മോഷ്ടിച്ച കേസില്‍ ഇതര സംസ്ഥാനക്കാരായ മൂന്നു പേരാണ് പിടിയിലായത്. ബംഗാള്‍ സ്വദേശികളായ നൈതാനത്ത് ദാസ്, മിന്‍സാറുല്‍ മുല്ല, റഫീഖുല്‍ എന്നിവരാണ് പിടിയിലായത്. കവര്‍ച്ച ചെയ്ത മുതല്‍ ആക്രിയുടെ മറവിലാണ് ഇവര്‍ വില്പന നടത്തുന്നത്. മോഷണ മുതല്‍ വാങ്ങുന്നതില്‍ ആക്രികച്ചവടക്കാര്‍ ജാഗ്രത പുലര്‍ത്തണമെന്നും അല്ലാത്ത പക്ഷം നടപടി ഉണ്ടാകുമെന്നും പെരുമ്പാവൂര്‍ പോലീസ് പറഞ്ഞു.

Related Articles

Back to top button