BREAKING NEWSLATESTWORLD

ആഗോള മയക്കുമരുന്ന് ശൃംഖലയിലെ 224 പേര്‍ അറസ്റ്റില്‍; പിടിച്ചെടുത്തത് ദശലക്ഷക്കണക്കിന് പണവും ആയുധങ്ങളും

കാന്‍ബെറ: ആഗോള മയക്കുമരുന്ന് റാക്കറ്റിലെ 200ലേറെ പേരെ അറസ്റ്റ് ചെയ്ത് ആസ്‌ട്രേലിയന്‍ പൊലീസ്. സോഷ്യല്‍ മീഡിയ മെസേജിംഗ് ആപ്പ് ഉപയോഗിച്ചാണ് സംഘം പ്രവര്‍ത്തിച്ചിരുന്നതെന്നും പൊലീസ് പറഞ്ഞു. വ്യാവസായിക തോതിലുള്ള മയക്കുമരുന്ന് ഇറക്കുമതിയെക്കുറിച്ചും കൊലപാതക പ്ലോട്ടുകളെക്കുറിച്ചും 25 ദശലക്ഷം സന്ദേശങ്ങള്‍ സംഘം ഈ ആപ്പിലൂടെ കൈമാറിയിരുന്നതായി അധികൃതര്‍ അറിയിച്ചു. ആഗോള മയക്കുമരുന്ന് വ്യാപാരത്തില്‍ കുറ്റവാളികള്‍ക്ക് പങ്കുണ്ടെന്ന് പോലീസ് പറഞ്ഞു.
നിയമവിരുദ്ധ സംഘത്തിലെ 224 പേരെയാണ് അറസ്റ്റുചെയ്തത്. 104 തോക്കുകളും 45 മില്യണ്‍ ഡോളര്‍ പണവും പിടിച്ചെടുത്തു. അതേസമയം, സംഘത്തിലെ 35 പേരെ കസ്റ്റഡിയിലെടുത്തതായി ന്യൂസിലന്‍ഡ് അറിയിച്ചു. അറസ്റ്റിലായവര്‍ക്കെതിരെ 525 കുറ്റങ്ങള്‍ ചുമത്തിയിട്ടുണ്ടെങ്കിലും വരും ആഴ്ചകളില്‍ കൂടുതല്‍ പ്രതീക്ഷിക്കാമെന്ന് അധികൃതര്‍ അറിയിച്ചു.
അയണ്‍സൈഡ് എന്ന് പേരിട്ടിരിക്കുന്ന ഈ ഓപ്പറേഷനില്‍ നൂറിലധികം തോക്കുകള്‍ കണ്ടെത്തി. ദശലക്ഷക്കണക്കിന് പൗണ്ട് പണവും പിടിച്ചെടുത്തിട്ടുണ്ട്. ഓസ്‌ട്രേലിയയും യുഎസ് ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷനും സംയുക്തമായി നടത്തിയ നടപടി ഓസ്‌ട്രേലിയ, ഏഷ്യ, തെക്കേ അമേരിക്ക, മിഡില്‍ ഈസ്റ്റ് എന്നിവിടങ്ങളില്‍ നിന്നുള്ള കുറ്റവാളികളെയാണ് പിടികൂടിയത്.
മെസേജിം?ഗ് ആപ്പിലൂടെ നടത്തിയ ആശയവിനിമയമാണ് സംഘത്തിനെ കുടുക്കിയത്. കൊലപാതകം, മയക്കുമരുന്ന്, ആക്രമണം തുടങ്ങിയ കാര്യങ്ങളെ കുറിച്ചുള്ള സന്ദേശങ്ങള്‍ നിരീക്ഷിച്ച അന്വേഷണ സംഘം വിവിധ രാജ്യങ്ങളില്‍ നിന്നായാണ് മയക്കുമരുന്ന് മാഫിയയുടെ കണ്ണികളെ പിടികൂടിയത്.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker