BREAKING NEWSKERALA

ആഘോഷങ്ങള്‍ നിറഞ്ഞ സ്‌കൂള്‍ മുറ്റങ്ങള്‍ ഇന്നില്ല, ഇന്ന് പഠനം തുടങ്ങും ഓണ്‍ലൈന്‍ ആയി

തിരുവനന്തപുരം: ഓണ്‍ലൈന്‍ ക്ലാസുകളെ ആശ്രയിച്ച് വീണ്ടുമൊരു അധ്യയന വര്‍ഷത്തിന് ഇന്ന് തുടക്കമാകും. പ്രവേശനം പൂര്‍ത്തിയായില്ലെങ്കിലും മൂന്നരലക്ഷത്തോളം കുട്ടികള്‍ ഈ വര്‍ഷവും ഒന്നാം ക്ലാസിലെത്തുമെന്നാണു കരുതുന്നത്. വെര്‍ച്വല്‍ പ്രവേശനോത്സവമാണ് ഇത്തവണ. തിരുവനന്തപുരത്ത് കോട്ടണ്‍ഹില്‍ സ്‌കൂളിലാണ് ഡിജിറ്റല്‍ പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം.
കഴിഞ്ഞവര്‍ഷവും കോവിഡ് വ്യാപനംമൂലം ഓണ്‍ലൈന്‍ ക്ലാസുകളായിരുന്നു ആശ്രയം. വിക്ടേഴ്‌സ് ചാനല്‍ വഴി ആദ്യം ക്ലാസുകളുടെ ട്രയലായിരിക്കും നടക്കുക. രണ്ടാഴ്ചയ്ക്കുശേഷം റിവിഷനുണ്ടാകും. തുടര്‍ന്ന് യഥാര്‍ഥ ക്ലാസ് ആരംഭിക്കും. വിക്ടേഴ്‌സ് ചാനല്‍ വഴിയുള്ള ക്ലാസുകള്‍ക്കുപുറമേ അതത് സ്‌കൂളുകളില്‍നിന്നുകൂടി ക്ലാസ് എടുക്കണമെന്ന നിര്‍ദേശമാണ് സര്‍ക്കാര്‍ നല്‍കിയിരിക്കുന്നത്.
പാഠപുസ്തക വിതരണം 15നകം പൂര്‍ത്തിയാക്കാനാണ് ശ്രമം. യൂണിഫോം വിതരണവും പതിവുപോലെയുണ്ടാകും. പൊതു യൂണിഫോമുള്ളയിടത്ത് തുണിക്കുപകരം പണമായി 600 രൂപയായിരിക്കും ഒരു കുട്ടിക്കു നല്‍കുക.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker