2023ലെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം പ്രഖ്യാപിച്ചപ്പോള്‍ ബ്ലെസിയുടെ സംവിധാന മികവില്‍ പുറത്തിറങ്ങിയ ‘ആടുജീവിതം’ വാരിക്കൂട്ടിയത് 9 പുരസ്‌കാരങ്ങള്‍.
മികച്ച സംവിധായകൻ- ബ്ലെസി, മികച്ച നടൻ- പൃഥ്വിരാജ്, ജനപ്രിയ ചിത്രം, മികച്ച അവലംബിത തിരക്കഥ, മേക്കപ്പ് ആർട്ടിസ്റ്റ്- രഞ്ജിത്ത് അംബാടി, ശബ്ദമിശ്രണം- റസൂല്‍ പൂക്കുട്ടി, ശരത് മോഹൻ, പ്രത്യേക ജൂറി പുരസ്കാരം-ഗോകുല്‍, ഛായാഗ്രഹണം- സുനില്‍ കെഎസ്, പ്രൊസസിംഗ് ലാബ് കളറിസ്റ്റ് – വൈശാഖ് ശിവ ഗണേശ് എന്നീ പുരസ്‌കാരങ്ങള്‍ ആടുജീവിതം നേടിയെടുത്തത്. പുരസ്‌കാരം ലഭിച്ചതില്‍ അതിയായ സന്തോഷമുണ്ടെന്ന് പൃഥ്വിരാജ് പ്രതികരിച്ചു.