BUSINESSBUSINESS NEWS

ആഡംബര വസതികള്‍ക്ക് ആവശ്യക്കാരേറുന്നു, റിയല്‍ എസ്‌റ്റേറ്റ് മേഖല കോവിഡില്‍ നിന്നും കരകയറുന്നു

കൊച്ചി: കൊച്ചി നഗരത്തില്‍ ഒരു വീട് എന്ന സ്വപ്‌നവുമായി എത്തുന്നവരുടെ എണ്ണം കൂടൂന്നു. ഇതോടെ റിയല്‍ എസ്‌റ്റേറ്റ് മേഖലയില്‍ വാങ്ങുന്നവരുടെ എണ്ണത്തില്‍ ഗണ്യമായ കുതിപ്പുണ്ടായി.
ബിസിനസ് , ജോലി സംബന്ധമായ ആവശ്യങ്ങള്‍ക്കും മറ്റുമായി കൊച്ചിയില്‍ എത്തുന്നവര്‍ പലതവണ വാടക വീട് തേടുന്ന ക്ലേശം ഒഴിവാക്കുക. ഇവിടെ നിന്നും മടങ്ങുമ്പോള്‍ വാങ്ങിയതില്‍ അധികം തുകയ്ക്ക് വില്‍ക്കാന്‍ കഴിയുക എന്ന ലക്ഷ്യത്തോടെയാണ് വീടുകള്‍ വാങ്ങുന്നത്.
ആസ്തി എന്നിലയില്‍ നഗരത്തില്‍ ഫഌറ്റുകളും വില്ലകളും സ്വന്തമാക്കുന്ന പ്രവണത കൂടുന്നു.
രാത്രി തങ്ങാനുള്ള ഒരു ഇടം മാത്രമല്ല, ഒരാള്‍ ആഗ്രഹിക്കുന്ന ബഹുവിധ പ്രവര്‍ത്തികള്‍ ചെയ്യാന്‍ കഴിയുന്ന സൗകര്യങ്ങളുള്ള ഒരു ഇടമായി മാറി കഴിഞ്ഞു. അത് ജോലി ചെയ്യാനും വര്‍ക്ക്ഔട്ടിനും പഠനത്തിനും വിശ്രമിക്കാനും സോഷ്യലൈസ് ചെയ്യാനും മറ്റുമുള്ള സ്ഥലമായി മാറി കഴിഞ്ഞു.
പുതിയ സാഹചര്യങ്ങള്‍ വീടുകളെ ഒറ്റപ്പെട്ട് നില്‍ക്കുന്ന കെട്ടിടങ്ങള്‍ എന്ന അവസ്ഥയില്‍ നിന്നും സമൂഹത്തിന്റെ ഭാഗമായി എല്ലാ സുഖ സൗകര്യങ്ങളും ആവശ്യങ്ങളും നിറവേറ്റാനുള്ള പ്രീമിയം ആഡംബര നിലകളായി മാറ്റി. നേരത്തെ അസറ്റ് ക്ലാസുകളും ആഡംബര വസ്തുക്കളിലുമാണ് നിക്ഷേപിച്ചിരുന്നതെങ്കില്‍ ഇന്ന് വാങ്ങുന്നവര്‍ ആഡംബര വീടുകളിലേക്ക് തീരുമാനങ്ങള്‍ മാറ്റുന്നു.
രാജ്യത്തെങ്ങും കണ്ടു വരുന്ന ഈ ട്രെന്‍ഡില്‍ നിന്നും കൊച്ചിയും വ്യത്യസ്തമല്ല. നഗരത്തിലും വലിയ ആഡംബര നിലകള്‍ക്ക് ഡിമാന്‍ഡ് ഏറി. ഇന്ന് വീടു വാങ്ങുന്നവര്‍ വെറുമൊരു നിക്ഷേപമായല്ല കാണുന്നത്, മറിച്ച് സുരക്ഷിതമായൊരു സമൂഹത്തിന്റെ ഭാഗമായൊരു ഭവനമാണ് ലക്ഷ്യമിടുന്നത്. കെട്ടുറപ്പുള്ള സമൂഹം, ആഡംബര ജീവിത ശൈലി, പച്ചപ്പ് നിറഞ്ഞ അന്തരീക്ഷം, സമാന ചിന്താഗതിക്കാരുമായി ജീവിക്കാന്‍ കഴിയുന്ന അഭിവൃദ്ധി പ്രാപിക്കുന്ന ഒരു സമൂഹം ഇതൊക്കെയാണ് അന്വേഷിക്കുന്നത്.
നഗരത്തിലും വലിയ ആഡംബര കെട്ടിടങ്ങള്‍ കുതിച്ചുയര്‍ന്നു, പ്രത്യേകിച്ച്, മറൈന്‍ ്രൈഡവിലും വൈറ്റിലയിലും മറ്റ് കായലോര പ്രദേശങ്ങളിലും. റിസോര്‍ട്ട് പോലുള്ള ലൈഫ് സ്‌റ്റൈലുകളും ക്ലബ് ഹൗസുകളും ഉയര്‍ന്നു. കഴിഞ്ഞ 45 വര്‍ഷമായി ലൈഫ് സ്‌റ്റൈല്‍ ഭാഗങ്ങളില്‍ വാങ്ങല്‍ ആലോചിച്ചു നടന്നവര്‍ പകര്‍ച്ചവ്യാധിയോടെ നീക്കം ത്വരിതപ്പെടുത്തി. വാസ യോഗ്യമായിരിക്കുന്ന ഉടന്‍ മാറാന്‍ കഴിയുന്ന യൂണിറ്റുകളുടെ വില്‍പ്പനയില്‍ വലിയ കുതിപ്പുണ്ടായില്ലെങ്കിലും വാടക ഡിമാന്‍ഡ് വര്‍ധിച്ചു. ചിലവന്നൂരിലെ ഡിഎല്‍എഫ് റിവര്‍സൈഡ് അത്തരത്തിലൊരു പ്രോപ്പര്‍ട്ടിയാണ്. നഗരത്തിലെ ആഡംബര കെട്ടിടങ്ങള്‍ക്ക് ട്രെന്‍ഡ് സെറ്ററായിരുന്നു ഇത്. ഇത്തരം ആഡംബര വസതികള്‍ ആഭ്യന്തര വാങ്ങലുകാരെ മാത്രമല്ല ആകര്‍ഷിച്ചത്, എന്‍ആര്‍ഐകള്‍ക്കിടയിലും ഡിമാന്‍ഡുണ്ടാക്കി. അടിസ്ഥാന സൗകര്യ വികസനം, ഗുണമേ?യുള്ള വിദ്യാഭ്യാസ ലഭ്യത, ആരോഗ്യ സംരക്ഷണ സൗകര്യങ്ങള്‍ എന്നിവയിലൂടെ കൊച്ചി നഗരം ആഡംബര ജീവിതത്തിനുള്ള സ്ഥലമായി തുടരും.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker