ബെംഗളൂരു: സഹോദരിമാരായ സ്‌കൂള്‍ വിദ്യാര്‍ഥിനികളെ രണ്ടാനച്ഛന്‍ കഴുത്തറത്ത് കൊന്നു. ബെംഗളൂരുവിലാണ് സംഭവം. ദസറഹള്ളി സ്വദേശികളായ സോണി (16), ശ്രുതി (14) എന്നിവരെയാണ് വീട്ടില്‍ കഴുത്തറത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ഇവരുടെ രണ്ടാനച്ഛനായ മോഹന്‍ ഒളിവിലാണ്.
സി.സി.ടി.വി. ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍നിന്ന് സംഭവസമയം മോഹന്‍ മാത്രമാണ് വീട്ടിലേക്ക് കയറിപ്പോകുകയും തിരികെ വരികയും ചെയ്തതെന്ന് വ്യക്തമായിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. കുട്ടികളുടെ അമ്മ അനിത മൂന്നുവര്‍ഷം മുമ്പാണ് മോഹനെ വിവാഹംചെയ്തത്. ദേഷ്യം നിയന്ത്രിക്കാന്‍ കഴിയാത്തയാളാണ് മോഹന്‍. ഇവര്‍ തമ്മില്‍ സ്ഥിരമായി വഴക്കിടുമായിരുന്നുവെന്നും പോലീസ് പറയുന്നു.
അമ്മ അനിതയാണ് കുട്ടികളുടെ മൃതദേഹങ്ങള്‍ ആദ്യം കണ്ടത്. വീടിനകത്ത് കയറിയപ്പോള്‍ കഴുത്തറക്കപ്പെട്ട് രക്തത്തില്‍ കുളിച്ച നിലയിലാണ് മക്കളെ കണ്ടതെന്ന് അനിത മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. മോഹനാണ് കൃത്യം ചെയ്തതെന്നും മക്കള്‍ ആണ്‍കുട്ടികളോട് സംസാരിക്കുന്നതിനാലാണ് ഇയാള്‍ ഇത് ചെയ്തതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
‘മക്കള്‍ ആണ്‍കുട്ടികളോട് സംസാരിക്കുന്നത് അയാള്‍ക്ക് ഇഷ്ടമായിരുന്നില്ല. അവര്‍ കുട്ടികളല്ലേ എന്നും നിങ്ങള്‍ക്ക് സ്ത്രീകളോട് സംസാരിക്കാമെങ്കില്‍ അവര്‍ക്ക് എതിര്‍ലിംഗത്തില്‍ പെട്ടവരോട് സംസാരിക്കുന്നതിന് എന്താണ് പ്രശ്നമെന്നും ഞാന്‍ അയാളോട് ചോദിക്കാറുണ്ടായിരുന്നു. എന്നാല്‍ പെണ്‍കുട്ടികളെ ആണ്‍കുട്ടികളില്‍നിന്ന് വേറിട്ട് നിര്‍ത്തണമെന്ന നിര്‍ബന്ധമായിരുന്നു അയാള്‍ക്ക്’, അനിത പറഞ്ഞു.
ഉത്തര്‍പ്രദേശിലെ ഗൊരഖ്പുര്‍ സ്വദേശിനിയായ അനിത വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ആദ്യഭര്‍ത്താവുമായുള്ള വിവാഹബന്ധം വേര്‍പെടുത്തിയത്. മരിച്ച പെണ്‍കുട്ടികളുടെ പിതാവായ, ആദ്യഭര്‍ത്താവ് നിലവില്‍ ദുബായിലാണുള്ളത്. അനിത കഴിഞ്ഞ മൂന്ന് വര്‍ഷമായി ബെംഗളൂരുവിലാണ് താമസം. ഓണ്‍ലൈന്‍ മാട്രിമോണിയല്‍ വെബ്സൈറ്റിലൂടെയാണ് അനിത മോഹനെ പരിചയപ്പെടുന്നതും പിന്നീട് വിവാഹം ചെയ്യുന്നതും
94 1 minute read