BREAKINGKERALA
Trending

‘ആത്മകഥ ബോംബ് ഒരു തരത്തിലും ബാധിച്ചിട്ടില്ല, ഇപിയെ പാര്‍ട്ടി വിശ്വസിക്കുന്നു’; ഇപിയെ പിന്തുണച്ച് എംവി ഗോവിന്ദന്‍

തിരുവനന്തപുരം: ആത്മകഥ ബോംബ് ഒരു തരത്തിലും ബാധിച്ചിട്ടില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. ഡിസി ബുക്‌സുമായി ഇപി കരാര്‍ ഉണ്ടാക്കിയിട്ടില്ല. താന്‍ എഴുതിയതല്ലെന്ന് ജയരാജന്‍ തന്നെ പറഞ്ഞു. പുസ്തക വിവാദത്തില്‍ ഇല്ലാത്ത കാര്യം പ്രചരിപ്പിച്ചു. പാര്‍ട്ടി അന്വേഷണം നടത്തുന്നില്ല. നിയമപരമായ അന്വേഷണം നടക്കട്ടെയെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു. ഇല്ലാത്ത കാര്യമാണ് പ്രചരിപ്പിച്ചത്. ഇപിയെ പാര്‍ട്ടി വിശ്വസിക്കുന്നു. ഇപി നിയമപരമായി മുന്നോട്ട് പോകട്ടെയെന്നും എംവി ?ഗോവിന്ദന്‍ പറഞ്ഞു.
വയനാട്ടിലേത് കേരളം കണ്ട വലിയ ദുരന്തമാണ്. പ്രധാനമന്ത്രി സന്ദര്‍ശിച്ച് സഹായം പ്രഖ്യാപിച്ചിട്ടും ഒന്നും കിട്ടിയില്ല. ദേശീയ ദുരന്തമായി പ്രഖ്യാപിച്ചാല്‍ പുനരധിവാസത്തിന് വലിയ സഹായം കിട്ടുമായിരുന്നുവെന്നും എംവി ഗോവിന്ദന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കൊടകര കേസില്‍ അന്വേഷണത്തിന് കേന്ദ്ര ഏജന്‍സികള്‍ തയാറാവുന്നില്ല. പാലക്കാടും- വടകരയും – തൃശൂരും ചേര്‍ന്നുള്ള ഡീലുണ്ട് ബിജെപിയും കോണ്‍ഗ്രസും തമ്മില്‍. പാലക്കാട് കോണ്‍ഗ്രസില്‍ വലിയ പൊട്ടിത്തെറിയാണുണ്ടാവുന്നത്. കോണ്‍?ഗ്രസില്‍ നിന്ന് പുറത്ത് വരുന്ന നേതാക്കളെല്ലാം ബിജെപി സഖ്യം പറയുന്നുണ്ട്. പാലക്കാട് എല്‍ഡിഎഫ് പിടിച്ചെടുക്കും വിധത്തിലാണ് സ്ഥിതി. ഇ ശ്രീധരന് കിട്ടിയ വോട്ട് ബിജെപി സ്ഥാനാര്‍ത്ഥിക്കോ ഷാഫിക്ക് കിട്ടിയ വോട്ട് യുഡിഎഫ് സ്ഥാനാര്‍ത്ഥിക്കോ കിട്ടില്ല. ബിജെപി പാലക്കാട്ട് മൂന്നാം സ്ഥാനത്തേക്ക് പോകുമെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു.

Related Articles

Back to top button