BREAKINGKERALA

ആത്മീക ചൈതന്യത്താല്‍ ലഹരിമുക്ത കുടുംബം സൃഷ്ടിക്കുവാന്‍ സാധിക്കണം : അഡ്വ. ബിജു ഉമ്മന്‍

പരുമല : സമൂഹത്തില്‍ വര്‍ദ്ധിച്ചുവരുന്ന ലഹരി ഉപയോഗത്തിനെതിരെ ആത്മീയ ചിന്തയിലൂന്നിയുള്ള പ്രവര്‍ത്തനത്താല്‍ ലഹരിമുക്ത കുടുംബങ്ങള്‍ സൃഷ്ടിക്കുവാന്‍ നമുക്ക് സാധിക്കണം. പരുമല പെരുന്നാളിനോടനുബന്ധിച്ച് ഓര്‍ത്തഡോക് സ് സഭ മദ്യവര്‍ജ്ജന സമതിയുടെ ആഭിമുഖ്യത്തില്‍ പരിമളം ലഹരിവിരുദ്ധ ബോധവല്‍ക്കരണ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഫാ. വര്‍ഗ്ഗീസ് ജോര്‍ജ്ജ് അദ്ധ്യക്ഷത വഹിച്ചു. പ്രസ്ഥാനം പ്രസിഡന്റ് യൂഹാനോന്‍ മാര്‍ പോളിക്കാര്‍പ്പോസ് മെത്രാപ്പോലീത്ത മുഖ്യ പ്രഭാഷണം നടത്തി. എക്‌സൈസ് വിമുക്തി മിഷന്‍ പത്തനംതിട്ട ജില്ലാ കോര്‍ഡിനേറ്റര്‍ അഡ്വ. ജോസ് കളീക്കല്‍ ലഹരിവിരുദ്ധ ബോധവല്‍ക്കരണ ക്ലാസ് നയിച്ചു. ഫാ. വര്‍ഗ്ഗീസ് തണ്ണിക്കോട്, ഫാ.മാത്യൂസ് വട്ടിയാനിക്കല്‍, പരുമല സെമിനാരി അസി. മാനേജര്‍ ഫാ. ജെ. മാത്തുക്കുട്ടി, മദ്യവര്‍ജ്ജന സമതി കേന്ദ്ര സെക്രട്ടറി ശ്രീ. അലക്‌സ് മണപ്പുറത്ത്, സജി മാമ്പ്രക്കുഴി, റോബിന്‍ പി. മാത്യു, ബ്ലസ്സന്‍ എന്നിവര്‍ പ്രസംഗിച്ചു

Related Articles

Back to top button