LATESTCRICKETKERALASPORTS

ആദ്യ ഇന്ത്യന്‍ ടെസ്റ്റ് ക്രിക്കറ്റ് ടീമിന് ആദരമായി ബാനര്‍

കോഴിക്കോട്: ഇന്ത്യന്‍ ടെസ്റ്റ് ക്രിക്കറ്റിന് 2022 ല്‍ 90 വര്‍ഷങ്ങള്‍ പൂര്‍ത്തിയാവുകയാണ്. 90 വര്‍ഷങ്ങള്‍ക്ക് മുമ്പ്, അതായത് 1932 ജൂണ്‍ 25 മുതല്‍ 28 വരെയാണ് ഇന്ത്യ ആദ്യ ടെസ്റ്റ് തങ്ങളുടെ കൊളോണിയല്‍ യജമാനന്‍മാരായ ഇംഗ്ലണ്ടിനെതിരെ ക്രിക്കറ്റിന്റെ മെക്കയായ ലോര്‍ഡ്‌സില്‍ കളിക്കുന്നത്.
1932 ലെ ഇന്ത്യന്‍ക്രിക്കറ്റ് ടീമിനെ കുറിച്ച് ഒരു ബാനര്‍ തയ്യാറാക്കപ്പെട്ടിരിക്കുന്നു. കോഴിക്കോട് മലബാര്‍ ക്രിസ്ത്യന്‍കോളേജ് ചരിത്ര വിഭാഗം അസോസിയേറ്റ് പ്രൊഫസര്‍. എം.സി.വസിഷ്ഠും അദ്ദേഹത്തിന്റെ വിദ്യാര്‍ത്ഥിനി രമ്യയും ആണ് ഈ ബാനര്‍ തയ്യാറാക്കിയിട്ടുള്ളത്. 1932 ല്‍ ഇന്ത്യയുടെ പ്രഥമടെസ്റ്റില്‍ ഇന്ത്യയെ നയിച്ച സി.കെ.നായിഡു ഉള്‍പ്പെടെ മറ്റ് പത്ത് കളിക്കാരുടെ പേരുകളും വിശദാംശങ്ങളും ഈ ബാനറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ഇന്ത്യന്‍ ക്രിക്കറ്റ് ടീമുകള്‍ എല്ലാ കാലത്തും ഇന്ത്യന്‍ മതേതരത്വത്തിന്റെയും സാംസ്‌കാരിക വൈവിദ്ധ്യത്തിന്റെയും ബഹുസ്വരതയുടെയും പ്രതീകമായിരുന്നു എന്നും. അതുകൊണ്ടുതന്നെ ക്രിക്കറ്റ് ദേശിയോദ്ഗ്രഥനത്തിന് എന്നതാണ് ഈ ബാനറിലൂടെ പ്രൊഫ. വസിഷ്ഠ് മുന്നോട്ടു വെക്കുന്ന ആശയം.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker