BREAKING NEWSWORLD

‘ആദ്യ ദിവസം കിട്ടിയത് 18 ലക്ഷം, പിന്നീട് അമ്പതും അറുപതും ലക്ഷമായി വളര്‍ന്നു’; പോണ്‍ സ്റ്റാറായി മാറിയ റേസര്‍ പറയുന്നു

ഓണ്‍ലി ഫാന്‍സ് വെബ്‌സൈറ്റിലൂടെ ഓരോ ആഴ്ചയും ആളുകളില്‍ നിന്നും ഓരോ പുതിയ ഫാന്റസികള്‍ അറിയാന്‍ സാധിക്കുന്നുണ്ടെന്ന് പോണ്‍ സ്റ്റാറായി മാറിയ റൈഡര്‍ റെനി ഗ്രേസി.
‘സത്യം പറഞ്ഞാല്‍ എനിക്ക് അങ്ങനെ പ്രത്യേകിച്ച് ഫാന്റസികളൊന്നുമില്ല. ഞാനൊരു സാധാരണ സ്ത്രീയാണ്. ഫാന്റസികളുള്ള ആളുകളുകളുമായി ഞാന്‍ ഇടപഴകിയിട്ടില്ല. വളരെ സാധാരണ ഫാന്റസി മുതല്‍ ഇതുവരെ കേള്‍ക്കാത്ത കാര്യങ്ങള്‍ വരെയാണ് ആളുകള്‍ പറയുന്നത്. ഉദാഹരണത്തിന് കാല്‍പ്പാദവും സെക്‌സ് ടോയിയുമൊക്കെ വളരെ സാധാരണമാണ്. പക്ഷേ ഉള്‍ക്കൊള്ളാന്‍ കഴിയാത്ത കാര്യങ്ങള്‍ ചിലര്‍ പറയാറുണ്ട്.’
ഓണ്‍ലി ഫാന്‍സ് അക്കൗണ്ട് വഴി ആരാധകരുടെ ഇഷ്ട ചിത്രങ്ങളും പോണ്‍ വീഡിയോകളും നല്‍കി പ്രതിമാസം ആറക്ക സംഖ്യ സമ്പാദിക്കാന്‍ കഴിയുന്നുണ്ടെന്ന് റെനി പറയുന്നു. ഓണ്‍ലി ഫാന്‍സ് വെബ്‌സൈറ്റ് വഴി കോടികള്‍ സമ്പാദിക്കുന്നതിനു മുമ്പ് കാര്‍ റേസറായിരുന്നു റെനി ഗ്രേസി. പത്ര വാ!ര്‍ത്തകളില്‍ തന്നെ പോണ്‍ താരം എന്നു മാത്രമാണ് വിശേഷിപ്പിക്കാറ്. ‘ഞാന്‍ എന്നെ വ്യക്തിപരമായി പോണ്‍ താരമായി കണക്കാക്കുന്നില്ല.’ ഗ്രേസി പറയുന്നു.
റേസറായിരുന്ന കാലത്ത് ഇന്‍ഷുറന്‍സിനും മറ്റ് ആവശ്യങ്ങള്‍ക്കുമായി ഒരുപാട് പണം ചെലവഴിക്കേണ്ടതിനാല്‍ അഞ്ച് വര്‍ഷത്തിനിടെ ആകെ 61 ലക്ഷം രൂപ മാത്രമാണ് സമ്പാദിക്കാന്‍ കഴിഞ്ഞത്. റേസിങ് ഉപേക്ഷിച്ച ശേഷം ഒരു സുഹൃത്താണ് ഓണ്‍ലി ഫാന്‍സില്‍ അക്കൗണ്ട് എടുക്കാന്‍ നി!ര്‍ദ്ദേശിച്ചത്. ‘എനിക്ക് വലിയ ആത്മവിശ്വാസം ഉണ്ടായിരുന്നില്ല. പക്ഷേ ഒന്നാലോചിച്ചപ്പോള്‍ ഇന്‍സ്റ്റഗ്രാമില്‍ അതുതന്നെയല്ലേ ചെയ്യുന്നതെന്ന് ഞാന്‍ ആലോചിച്ചു. അക്കൗണ്ട് തുടങ്ങിയപാടെ സംഗതി ഹിറ്റായി. പിന്നെ പണമൊഴുക്ക് ആരംഭിച്ചു.’
‘ആദ്യത്തെ 24 മണിക്കൂറിനിടെ 18 ലക്ഷം രൂപയാണ് കിട്ടിയത്. അടുത്ത കുറേ മാസത്തെ വാടക കൊടുക്കാന്‍ പറ്റുമല്ലോയെന്നാണ് അപ്പോള്‍ ആലോചിച്ചത്. പിന്നീടുള്ള മാസങ്ങളില്‍ വരുമാനം അമ്പത് ലക്ഷവും അറുപത് ലക്ഷവുമായി വളര്‍ന്നു.’ തന്റെ അച്ഛനാണ് എല്ലാ ഉപദേശവും നല്‍കുന്നതെന്ന് റെനി പറഞ്ഞു. 9000ത്തില്‍ അധികം ആരാധകരാണ് റെനി ഗ്രേസിക്ക് ഓണ്‍ലി ഫാന്‍സ് വെബ്‌സൈറ്റില്‍ ഉള്ളത്.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker