BUSINESS

ആനന്ദ് അംബാനിയുടെ വിവാഹത്തിന് ചെലവാക്കുന്നത് 5000 കോടി രൂപ

മാസങ്ങളോളം നീണ്ട ആഘോഷരാവുകള്‍ക്കൊടുവില്‍ മുകേഷ് അംബാനിയുടേയും നിത അംബാനിയുടേയും ഇളയപുത്രൻ ആനന്ദ് അംബാനിയും രാധിക മെർച്ചന്റും തമ്മില്‍ ഇന്ന്(ജൂലൈ 12) വിവാഹിതരാവുകയാണ്. സംഗീത്, ഹല്‍ദി തുടങ്ങി ആർഭാടമായ പ്രീവെഡ്ഡിങ് ആഘോഷങ്ങള്‍ക്കാണ് കഴിഞ്ഞ കുറച്ചു മാസങ്ങള്‍ സാക്ഷ്യം വഹിച്ചത്. നാലായിരം മുതല്‍ അയ്യായിരം കോടിയാണ് ആനന്ദ്-രാധിക വിവാഹച്ചെലവെന്ന് ഔട്ട്ലുക്കിലെ റിപ്പോർട്ടില്‍ പറയുന്നു. അംബാനി കുടുംബത്തിന്റെ ആസ്തിയുടെ 0.05 ശതമാനം മാത്രമേ ഇത് വരൂ.മുംബൈയിലെ ജിയോ വേള്‍ഡ് കണ്‍വെൻഷൻ സെന്ററില്‍ വിവാഹിതരാകുന്ന ആനന്ദിനേയും രാധികയേയും ആശീർവദിക്കാൻ താരലോകത്തെ നിരവധിപേരാണെത്തുന്നത്. കിം കർദാഷിയാൻ, ക്ലോയി കർദാഷിയാൻ, ഷാരൂഖ് ഖാൻ, പ്രിയങ്ക ചോപ്ര, നിക്ക് ജോനാസ്, രാം ചരണ്‍, മുൻ യു.കെ. പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍, സാംസങ് സി.ഇ.ഒ. ഹാങ് ജോങ് ഹീ തുടങ്ങി രാഷ്ട്രീയ, വ്യവസായ, സിനിമാരംഗത്തു നിന്നുള്ള നിരവധിപേർ ഇതിനകം മുംബൈയില്‍ എത്തിച്ചേർന്നിട്ടുണ്ട്. മൂന്നുദിവസം നീണ്ടുനില്‍ക്കുന്ന വിവാഹചടങ്ങുകള്‍ക്കാണ് ഒരുക്കമായിരിക്കുന്നത്. കിം കർദാഷിയാന്റെയും ക്ലോയിയുടെയും ഇന്ത്യയിലേക്കുള്ള ആദ്യവരവാണിത്. സൗത് മുംബൈയിലെ ഹോട്ടലില്‍ വന്നയുടൻ ഇരുവരെയും പരമ്ബരാഗത രീതിയില്‍ സ്വാഗതം ചെയ്യുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

Related Articles

Back to top button