ന്യൂഡല്‍ഹി : കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ ഡല്‍ഹി എയിംസില്‍ പ്രവേശിപ്പിച്ചു. ശ്വസന സംബന്ധമായ പ്രശ്നങ്ങളെ തുടര്‍ന്നാണ് അമിത് ഷായെ ഡല്‍ഹി എയിംസില്‍ പ്രവേശിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ട്. കോവിഡ് പോസിറ്റീവ് ആയിരുന്ന അമിത് ഷാ ഗുരുഗ്രാമിലെ മേഡാന്ത ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. ഓഗസ്റ്റ് രണ്ടിനാണ് അമിത് ഷായ്ക്ക് കോവിഡ് സ്ഥിരീകരിച്ചത്. ഓഗസ്റ്റ് 14 ന് നടത്തിയ പരിശോധനയില്‍ കോവിഡ് നെഗറ്റീവ് ആയതായി ഫലം വന്നിരുന്നു. ആശുപത്രി വിട്ട അമിത് ഷാ വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു. അമിത് ഷായുടെ ആരോഗ്യനില തൃപ്തികരമാണെന്ന് എയിംസ് അധികൃതര്‍ അറിയിച്ചു.
Related Articles
Check Also
Close