BREAKING NEWSKERALA

ആഭ്യന്തരവും വിജിലന്‍സും മുഖ്യമന്ത്രിക്ക്: പൊതുമരാമത്തും ടൂറിസവും റിയാസിന്, ആരോഗ്യം വീണയ്ക്ക്

തിരുവനന്തപുരം: രണ്ടാം പിണറായി മന്ത്രിസഭയില്‍ മന്ത്രിമാരുടെ വകുപ്പുകളില്‍ ധാരണയായി. ആഭ്യന്തരം, വിജിലന്‍സ് വകുപ്പുകള്‍ മുഖ്യമന്ത്രിതന്നെ കൈകാര്യം ചെയ്യും. ധനവകുപ്പ് കെ.എന്‍. ബാലഗോപാലിന് നല്‍കും. വ്യവസായം പി.രാജീവിനു നല്‍കാനാണ് നിലവിലെ ധാരണ. ഉന്നത വിദ്യാഭ്യാസം ആര്‍.ബിന്ദുവിനു നല്‍കും. വീണ ജോര്‍ജ് ആരോഗ്യമന്ത്രിയാകും. എം.വി. ഗോവിന്ദന് തദ്ദേശവകുപ്പ് ലഭിക്കും.
വിവിധ വകുപ്പുകളും മന്ത്രിമാരും

മന്ത്രിമാരും വകുപ്പുകളും

പിണറായി വിജയന്‍- പൊതുഭരണം, ആഭ്യന്തരം, വിജിലന്‍സ്, ഐടി, പരിസ്ഥിതി
കെ.എന്‍. ബാലഗോപാല്‍- ധനകാര്യം
വീണ ജോര്‍ജ് -ആരോഗ്യം
പി. രാജീവ് -വ്യവസായം
കെ.രാധാകൃഷണന്‍ -ദേവസ്വം, പാര്‍ലമെന്ററി കാര്യം, പിന്നാക്കക്ഷേമം
ആര്‍.ബിന്ദു -ഉന്നത വിദ്യാഭ്യാസം
വി.ശിവന്‍കുട്ടി – പൊതുവിദ്യാഭ്യാസം, തൊഴില്‍
എം.വി. ഗോവിന്ദന്‍ -തദ്ദേശസ്വയംഭരണം, എക്‌സൈസ്
പി.എ. മുഹമ്മദ് റിയാസ് -പൊതുമരാമത്ത്, ടൂറിസം
വി.എന്‍. വാസവന്‍ -സഹകരണം, രജിസ്‌ട്രേഷന്‍
കെ. കൃഷ്ണന്‍കുട്ടി -വൈദ്യുതി
ആന്റണി രാജു -ഗതാഗതം
എ.കെ. ശശീന്ദ്രന്‍- വനം വകുപ്പ്
റോഷി അഗസ്റ്റിന്‍ -ജലവിഭവ വകുപ്പ്
അഹമ്മദ് ദേവര്‍കോവില്‍ -തുറമുഖം
സജി ചെറിയാന്‍ -ഫിഷറീസ്, സാംസ്‌കാരികം
വി. അബ്ദുറഹ്മാന്‍ -ന്യൂനപക്ഷ ക്ഷേമം, പ്രവാസികാര്യം
ജെ.ചിഞ്ചുറാണി -ക്ഷീരവകുപ്പ്, മൃഗസംരക്ഷണം
കെ.രാജന്‍ -റവന്യു
പി.പ്രസാദ് -കൃഷി
ജി.ആര്‍. അനില്‍ -സിവില്‍ സപ്ലൈസ്

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker