തിരുവനന്തപുരം: ആമയിഴഞ്ചാന്‍ തോട്ടിലെ മാലിന്യ പ്രശ്നത്തില്‍ തിരുവനന്തപുരം നഗരസഭ ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. ആമയിഴഞ്ചാന്‍ തോടിന്റെ വിവിധ ഭാഗങ്ങളില്‍ 10 എഐ ക്യാമറകള്‍ സ്ഥാപിക്കുമെന്ന് ഇതില്‍ വ്യക്തമാക്കിയിട്ടുണ്ട്. തോട്ടില്‍ മാലിന്യം നിക്ഷേപിക്കുന്നവര്‍ക്കെതിരെ നടപടി തുടങ്ങിയെന്നും നഗരസഭ ഹൈക്കോടതിയെ അറിയിച്ചു.
മാലിന്യം നിക്ഷേപിക്കുന്നവരെ കണ്ടെത്താന്‍ രാത്രികാല സ്‌ക്വാഡ് പ്രവര്‍ത്തനം തുടങ്ങി. ജൂലൈ 18 മുതല്‍ 23 വരെ 12 കേസുകള്‍ റജിസ്റ്റര്‍ ചെയ്തു. 1.42 ലക്ഷം രൂപ പിഴയീടാക്കി. 65 പേര്‍ക്ക് നോട്ടീസ് നല്‍കി. തോട്ടിലേക്ക് മാലിന്യം ഒഴുക്കിയ ഒരു സ്ഥാപനം അടച്ചുപൂട്ടി. മറ്റൊരു സ്ഥാപനത്തിനെതിരെ പ്രൊസിക്യൂഷന്‍ നടപടി തുടങ്ങിയെന്നും നഗരസഭയുടെ റിപ്പോര്‍ട്ടിലുണ്ട്. നഗരസഭാ സെക്രട്ടറിയാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
55 Less than a minute