BREAKINGKERALA

ആമയിഴഞ്ചാന്‍ തോട് ദുരന്തം: മാലിന്യം തോട്ടില്‍ തള്ളുന്നത് ആളുകളെ കൊല്ലുന്നതിന് തുല്യമെന്ന് ഹൈക്കോടതി

കൊച്ചി: ആമയിഴഞ്ചാന്‍ തോട് ദുരന്തത്തില്‍ രൂക്ഷ വിമര്‍ശനവുമായി കേരള ഹൈക്കോടതി. മാലിന്യം തോട്ടില്‍ തള്ളുന്നത് ആളുകളെ കൊല്ലുന്നതിന് തുല്യമാണെന്നും മാലിന്യ നിര്‍മ്മാര്‍ജ്ജനത്തില്‍ ജനത്തിന്റെ കണ്ണ് തുറപ്പിക്കുന്ന ഇടപെടലുണ്ടാവണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു. ജോയിയെ തോട്ടില്‍ നിന്ന് പുറത്തെത്തിക്കാന്‍ മാലിന്യം നിറഞ്ഞ തോട്ടില്‍ ഇറങ്ങി തിരച്ചില്‍ നടത്തിയ അഗ്‌നിരക്ഷാ സേനാംഗങ്ങളെ ഹൈക്കോടതി പ്രകീര്‍ത്തിച്ചു. കൊച്ചിയിലെ വെള്ളക്കെട്ട് സംബന്ധിച്ച കേസ് പരിഗണിച്ചപ്പോഴായിരുന്നു ഇത്. കൊച്ചിയിലെ കനാലുകളില്‍ സുഗമമായ ഒഴുക്ക് ഉറപ്പു വരുത്തണമെന്ന് ഹൈക്കോടതി പറഞ്ഞു. വിഷയത്തില്‍ ജില്ലാ കളക്ടറുടെ റിപ്പോര്‍ട്ടിന്മേലുള്ള കാര്യങ്ങള്‍ പരിശോധിച്ച് വിലയിരുത്താന്‍ അമിക്കസ് ക്യൂറിയ്ക്ക് നിര്‍ദേശം നല്‍കി. സ്ഥലം സന്ദര്‍ശിച്ച് നിലവിലെ സ്ഥിതി വിലയിരുത്താനാണ് നിര്‍ദ്ദേശം. വെള്ളക്കെട്ട് സംബന്ധിച്ച കേസ് ജൂലൈ 31 ലേക്ക് പരിഗണിക്കാനായി മാറ്റി.

Related Articles

Back to top button