കൊച്ചി : മുന്‍ നിര ടീമുകള്‍ക്കും യോഗ്യരായ ജീവനക്കാര്‍ക്കും സാമ്പത്തിക സഹായം നല്‍കുന്നത് ശക്തിപ്പെടുത്തുന്നതിനായി ആമസോണ്‍ ഇന്ത്യ കോവിഡ് 19 റിലീഫ് പദ്ധതി ആരംഭിച്ചു.
ഈ സംരംഭത്തിലൂടെ കോവിഡ് 19 അലവന്‍സ് , ഹോസ്പിറ്റല്‍ റീഇംബേഴ്സ്മെന്റ് എന്നീ മാര്‍ഗ്ഗേണ അധിക സാമ്പത്തിക സഹായം നല്‍കും. ഇന്‍ ഹൗസ്് കോവിഡ് കെയര്‍ , ചികിത്സാ ഉപകരണങ്ങള്‍ അല്ലെങ്കില്‍ ചികിത്സാ സംബന്ധമായ ചെലവുകള്‍ എന്നിയ്ക്കായി ഓരോ ജീവനക്കാരനും നല്കുന്ന 30,600 രൂപയുടെ ഒറ്റത്തവണ ഗ്രാന്റാണ്. കോവിഡ് 19 അലവന്‍സ് , ആശുപത്രി ചെലവുകള്‍ക്കായി ജീവനക്കാരുടെ പരമാവധി ഇന്‍ഷുറന്‍സ് പരിരക്ഷാപരിധി കവിഞ്ഞിട്ടുണ്ടെങ്കില്‍ അധികമായി 1,90,000 രൂപ വരെയുള്ള ഇന്‍ഷുറന്‍സ് അംഗീകൃത ആശുപത്രി ചെലവുകള്‍ക്കായി റീ ഇംബേഴ്സ് ചെയ്യും.
ഇതിനു പുറമെ അനുബന്ധ രോഗ പരിചരണം , വൈദ്യ ചികിത്സ എന്നിവയ്ക്കായി ഒരു മാസത്തെ ശമ്പള അഡ്വാന്‍സിനും ക്വാറന്റൈനിലാണെങ്കില് ശമ്പളത്തോടു കൂടിയ ലീവിനും അര്‍ഹതയുണ്ടാകും. നിയന്ത്രണങ്ങള്‍ കാരണം ജോലിചെയ്യുന്നതിന് റിപ്പോര്‍ട്ട് ചെയ്യാന്‍ സാധിക്കുന്നില്ലെങ്കില്‍ 7500 രൂപ വരെ ഉപജീവന പേയ്മെന്റും നല്കുന്നു
ഇതിനു പുറമെ വാക്സിന്റെ രണ്ട് ഡോസുകള്‍ക്കായി 1500 രൂപ വരെ പ്രത്യേക പേയ്മെന്റ് നല്കുന്നു. ഇന്ത്യയിലെ ആമസോണിന്റെ വിവിധ മേഖലയിലെ ജീവനക്കാരും അവരുടെ ആശ്രിതരും അടക്കം 10ലക്ഷത്തിലധികം ആളുകള്‍ക്ക് കോവിഡ് 19 വാക്സിനേഷന്റെ ചെലവ് വഹിക്കുമെന്ന് നേരത്തെ ആമസോണ്‍ ഇന്ത്യ പ്രഖ്യാപിച്ചിരുന്നു.