BREAKING NEWSKERALALATEST

ആമസോണ്‍ മഴക്കാടുകളിലെ തീയണച്ചില്ലന്ന് പരിതപിച്ചവരുടെ തലണിലാണ് മരം മുറിയെന്ന് മന്ത്രി വി.മുരളീധരന്‍

കല്‍പ്പറ്റ: ആമസോണ്‍ മഴക്കാടുകള്‍ക്ക് തീപിടിച്ചപ്പോള്‍ അവിടെ തീയണക്കാന്‍ ശ്രമിച്ചില്ലന്ന് പരാതി ഉന്നയിച്ചവരാണ് ഇപ്പോള്‍ കേരളത്തില്‍ ഭരണത്തിലുള്ളതെന്നും അവരുടെ തണലിലാണ് വന്‍തോതില്‍ മരം മുറി നടന്നതെന്നും കേന്ദ്രമന്ത്രി വി. മുരളീധരന്‍ .വയനാട് മുട്ടിലിലും മറ്റ് പ്രദേശങ്ങളിലും വീട്ടിമരം മുറിച്ച സ്ഥലങ്ങള്‍ സന്ദര്‍ശിച്ച ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍, വെള്ളപ്പൊക്കം തുടങ്ങിയ
പരിസ്ഥിതി ആഘാതം നില നില്‍ക്കുന്ന പ്രദേശങ്ങളിലാണ് സംരക്ഷിത മരങ്ങള്‍ മുറിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയത്.
പരിസ്ഥിതി സംരക്ഷിക്കേണ്ട കാലഘട്ടത്തിലാണ് മരം മുറി നടന്നത്. പ്രശ്‌നം ഗൗരവമുള്ളതാണന്നും അദ്ദേഹം പറഞ്ഞു. മുട്ടില്‍ മരം മുറി വിവാദമായ സാഹചര്യത്തിലാണ് സംഭവത്തെക്കുറിച്ച് പഠിക്കാന്‍ എന്‍.ഡി.എ സംഘമെത്തിയത്.
കുമ്മനം രാജശേഖരന്‍, സി.കെ. ജാനു, സജി ശങ്കര്‍, കെ. സദാനന്ദന്‍, ബി, ആനന്ദ് കുമാര്‍ എന്നിവരും അദ്ദേഹ

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker