കേരള രാഷ്ട്രീയത്തില്‍ ഒരേപോലെ ആരാധിക്കപ്പെടുകയും വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങുകയും ചെയത് നേതാവായിരുന്ന ആര് ബാലൃഷ്ണപിള്ള. വിദ്യാര്‍ഥിയായിരിക്കേ രാഷ്ട്രീയത്തില്‍ ആകൃഷ്ടനായി പൊതുരംഗത്തേക്കിറങ്ങിയ പിള്ള ആറ് പതിറ്റാണ്ടോളമാണ് സജീവമുഖത്ത് നിറഞ്ഞുനിന്നത്. കോണ്‍ഗ്രസിലൂടെയാണ് സജീവ രാഷ്ട്രീയ പ്രവര്‍ത്തകനായി മാറിയത്. കേരളാ കോണ്‍ഗ്രസിന്റെ സ്ഥാപകനേതാക്കളില്‍ ഒരാളും പാര്‍ട്ടിയുടെ ആദ്യ ജനറല്‍ സെക്രട്ടറിയായിരുന്നു ബാലകൃഷ്ണപിള്ള.1964ലാണ് കെ എം ജോര്‍ജിനൊപ്പം കേരള കോണ്‍ഗ്രസിന് രൂപം നല്‍കിയത്. പാര്‍ട്ടിയുടെ സ്ഥാപക സംസ്ഥാന കമ്മിറ്റി ഭാരവാഹികളില്‍ ജീവിച്ചിരുന്നവരില്‍ അവസാനത്തെയാള്‍ കൂടിയായിരുന്നു ബാലകൃഷ്ണപിള്ള. ജോര്‍ജിന്റെ മരണത്തെ തുടര്‍ന്ന് കെ എം മാണിയും പിള്ളയും തമ്മില്‍ അഭിപ്രായവ്യത്യാസം രൂപപ്പെട്ടു. തുടര്‍ന്ന് കേരളാ കോണ്‍ഗ്രസ് പിളരുകയും 1977ല്‍ ബാലകൃഷ്ണപിള്ളയുടെ നേതൃത്വത്തില്‍ കേരളാ കോണ്‍ഗ്രസ് ബി രൂപവത്കരിക്കുകയും ചെയ്തു.25–ാം വയസില്‍ പത്തനാപുരത്തുനിന്നാണ് അദ്ദേഹം ആദ്യമായി നിയമസഭയിലെത്തിയത്. 1960 ല്‍ ആയിരുന്നു ആദ്യ തെരഞ്ഞുടുപ്പ് ജയം. പിന്നീട് 1965 ല്‍ കൊട്ടാരക്കരയില്‍നിന്നു ജയിച്ചെങ്കിലും 1967ലും 1970ലും പരാജയമറിഞ്ഞു. 1971ല്‍ മാവേലിക്കരയില്‍ നിന്നു ലോക്സഭാംഗമായി. 1975 ല്‍ അച്യുതമേനോന് മന്ത്രിസഭയിലാണ് ആദ്യമായി മന്ത്രിയായത്. ഗതാഗതം, എക്സൈസ്, ജയില്‍ വകുപ്പുകളുടെ ചുമതലയായിരുന്നു ലഭിച്ചത്.1977 മുതല്‍ 2001 വരെ തുടര്‍ച്ചയായ ഏഴു നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ കൊട്ടാരക്കരയില്‍നിന്ന് ജയിച്ചു. ഇ.കെ. നായനാര്‍, കെ. കരുണാകരന്, എ.കെ.ആന്റണി മന്ത്രിസഭകളിലായി അഞ്ചുവട്ടം കൂടി മന്ത്രിയായി. 198082, 8285,8687 വര്‍ഷങ്ങളില്‍ വൈദ്യുതി വകുപ്പുമന്ത്രിയായും 199195, 200104 കാലയളവില്‍ ഗതാഗത വകുപ്പുമന്ത്രിയായും ചുമതല വഹിച്ചു. 1964 മുതല്‍ 87 വരെ തുടര്‍ച്ചയായി ഇടമുളയ്ക്കല്‍ ഗ്രാമപഞ്ചായത്തിന്റെയും 1987 മുതല്‍ 95 വരെ കൊട്ടാരക്കര ഗ്രാമപഞ്ചായത്തിന്റെ പ്രസിഡന്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്. മന്ത്രി ആയിരിക്കുമ്പോഴും പഞ്ചായത്ത് പ്രസിഡന്റ് ചുമതല വഹിച്ചിരുന്നു.2006ലാണ് പിള്ള അവസാനമായി നിയമസഭാ തിരഞ്ഞെുപ്പില്‍ മത്സരിക്കുന്നത്. കൊട്ടാരക്കരയിലെ സിറ്റിങ് എംഎല്‍എ ആയിരു