BREAKING NEWSKERALALATEST

ആരുടെയും പേര് പറഞ്ഞിട്ടില്ല; ദത്ത് വിവാദത്തില്‍ മന്ത്രിക്കെതിരേ കേസെടുക്കേണ്ടെന്ന് നിയമോപദേശം

തിരുവനന്തപുരം: ദത്തുകേസിലെ പരാതിക്കാരായ അനുപമയ്ക്കും പങ്കാളിക്കുമെതിരായ വിവാദ പ്രസംഗം നടത്തിയ മന്ത്രി സജി ചെറിയാനെതിരെ കേസെടുക്കേണ്ട എന്ന് പോലീസിന് നിയമോപദേശം. പ്രസംഗത്തില്‍ ആരുടേയും പേര് പരാമര്‍ശിക്കാത്തതിനാല്‍ കേസെടുക്കാനാവില്ലെന്ന് നിയമോപദേശം ലഭിച്ചതായി കഴക്കൂട്ടം അസിസ്റ്റന്റ് കമ്മീഷണര്‍ സി എസ് ഹരി പറഞ്ഞു. പബ്ലിക്ക് പ്രോസിക്യൂട്ടറോടാണ് പോലിസ് നിയമോപദേശം തേടിയത്.
ദത്ത് വിവാദവുമായി ബന്ധപ്പെട്ട് അനുപമയെയും അജിത്തിനെയും ആക്ഷേപിച്ചായിരുന്നു മന്ത്രിയുടെ പ്രസംഗം. ഇതിനെതിരെ അനുപമ പേരൂര്‍ക്കട പോലീസില്‍ പരാതി നല്‍കിയിരുന്നു. കാര്യവട്ടം ക്യാമ്പസില്‍ നടത്തിയ പ്രസംഗമായതിനാല്‍ പരാതി പേരൂര്‍ക്കട പോലിസ് ശ്രീകാര്യം പോലീസിന് കൈമാറി. മന്ത്രിയുടെ പ്രസംഗത്തിന്റെ വീഡിയോ ദൃശ്യം പരിശോധിച്ചതിന് ശേഷമാണ് പബ്ലിക്ക് പ്രോസിക്യൂട്ടര്‍ സംഭവത്തില്‍ മന്ത്രിക്കെതിരെ കേസെടുക്കണ്ടതില്ല എന്ന് പോലീസിന് നിയമോപദേശം നല്‍കിയത്.
മന്ത്രിയുടെ പ്രസംഗത്തില്‍ ആരുടെയും പേര് പരാമര്‍ശിക്കാത്തതിനാലാണ് കേസെടുക്കേണ്ടതില്ല എന്ന നിഗമനത്തില്‍ എത്തിയത്. എന്നാല്‍ അനുപമയ്ക്ക് കോടതിയെ സമീപിച്ച് അനുകൂല ഉത്തരവ് നേടാമെന്നും നിയമോപദേശത്തില്‍ പറയുന്നു.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker