BREAKINGNATIONAL
Trending

‘ആരെയെങ്കിലും വിഷമിപ്പിച്ചിട്ടുണ്ടെങ്കില്‍ ക്ഷമിക്കണം’; വിടവാങ്ങല്‍ പ്രസംഗത്തില്‍ ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്

ദില്ലി: കോടതി മുറിയിലെ അവസാന പ്രവൃത്തിദിനവും പൂര്‍ത്തിയാക്കി സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്. ചീഫ് ജസ്റ്റിസ് പദവിയിലിരുന്ന കാലത്ത് ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ ക്ഷമ ചോദിക്കുന്നുവെന്ന് അദ്ദേഹം വിടവാങ്ങല്‍ പ്രസം?ഗത്തില്‍ പറഞ്ഞു. പരിപാടിയില്‍ പങ്കെടുത്ത ഓരോരുത്തര്‍ക്കും നന്ദി പറഞ്ഞ അദ്ദേഹം ഇടയ്ക്ക് വികാരാധീനനാകുകയും ചെയ്തു.
വെള്ളിയാഴ്ച ഉച്ചയ്ക്ക് 2 മണിയ്ക്കാണ് ഈ ചടങ്ങ് സംഘടിപ്പിക്കുന്നത് എന്ന് അറിഞ്ഞപ്പോള്‍ ആരെങ്കിലും പങ്കെടുക്കാന്‍ കോടതിയില്‍ ഉണ്ടാകുമോ എന്നാണ് ആദ്യം കരുതിയതെന്ന് ചന്ദ്രചൂഡ് പറഞ്ഞു. എന്നാല്‍ വിരമിക്കല്‍ ചടങ്ങിന് സാക്ഷിയാകാന്‍ ഒരുപാട് പേര്‍ വന്നിട്ടുണ്ട്. താന്‍ ഈ കോടതി വിടുമ്പോള്‍ ഒരു വ്യത്യാസവും ഉണ്ടാകാന്‍ പോകുന്നില്ലെന്നും അതിന് കാരണം ജസ്റ്റിസ് ഖന്നയെപ്പോലെ ഒരാള്‍ ഈ സ്ഥാനം ഏറ്റെടുക്കുന്നതിനാലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തന്റെ പിന്‍ഗാമിയുടെ കീഴിലുള്ള സുപ്രീം കോടതിയുടെ ഭാവിയില്‍ അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിക്കുകയും ചെയ്തു.
സുപ്രീം കോടതിയുടെ 50-ാമത് ചീഫ് ജസ്റ്റിസ് ആയിരുന്നു ഡി.വൈ ചന്ദ്രചൂഡ്. രണ്ട് വര്‍ഷം ചീഫ് ജസ്റ്റിസ് പദവിയിലിരുന്ന ശേഷമാണ് ഡി.വൈ ചന്ദ്രചൂഡ് പടിയിറങ്ങുന്നത്. ചീഫ് ജസ്റ്റിസ് പദവിയില്‍ ഡി.വൈ ചന്ദ്രചൂഡിന്റെ അവസാന പ്രവര്‍ത്തി ദിനം നവംബര്‍ 10 ഞായറാഴ്ചയാണ്. എന്നാല്‍, ശനിയാഴ്ചയും ഞായറാഴ്ചയും പൊതു അവധിയായതിനാലാണ് ഡി.വൈ ചന്ദ്രചൂഡിന് ഇന്ന് അവസാന പ്രവര്‍ത്തിദിനമായത്. ഈ സാഹചര്യത്തില്‍ വിടവാങ്ങല്‍ ചടങ്ങും ഇന്ന് തന്നെ സംഘടിപ്പിക്കുകയായിരുന്നു.

Related Articles

Back to top button