
എല്ലാ ക്ഷേമപെന്‍ഷനുകളും 1600 രൂപയാക്കും. 1500ല്‍ നിന്നാണ് 100 രൂപ വര്‍ധിപ്പിച്ച് 1600 രൂപ ആക്കിയത്. ഏപ്രില്‍ മുതല്‍ ഇവ ലഭ്യമായിത്തുടങ്ങും. തദ്ദേശസ്ഥാപനങ്ങള്‍ക്ക് 1000 കോടി രൂപ അനുവദിക്കും. 2021-22 ല്‍ 15,000 കോടിയുടെ കിഫ്ബി പദ്ധതികള്‍ പൂര്‍ത്തിയാക്കും. ഇക്കാലയളവില്‍ എട്ടു ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും.
പാലക്കാട് കുഴല്‍മന്തം ജിഎച്ച്എസ്എസിലെ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനി സ്നേഹയുടെ കവിതയോടെയാണ് ധനമന്ത്രി ബജറ്റ് അവതരിപ്പിച്ച് തുടങ്ങിയത്. കുട്ടികള്‍ എഴുതിയ 12 കവിതകള്‍ ബജറ്റിലുണ്ടാവുമെന്ന് നേരത്തെ ധനമന്ത്രി പറഞ്ഞിരുന്നു.