BREAKINGKERALA
Trending

ആര്‍എസ്എസ് കൂടിക്കാഴ്ചയില്‍ എഡിജിപിക്കെതിരെ നടപടിയുണ്ടാകുമോ? നിര്‍ണായക അന്വേഷണ റിപ്പോര്‍ട്ട് ഡിജിപി ഇന്ന് കൈമാറും

തിരുവനന്തപുരം: എഡിജിപി എം.ആര്‍ അജിത് കുമാറിനെതിരായ ആരോപണങ്ങള്‍ അന്വേഷിച്ച ഡിജിപി ഇന്ന് റിപ്പോര്‍ട്ട് സര്‍ക്കാരിന് കൈമാറിയേക്കും. ആര്‍എസ്എസ് നേതാക്കളുമായി എഡിജിപി നടത്തിയ ചര്‍ച്ചയിലെ ന്യായീകരണങ്ങള്‍ തള്ളുന്നതാണ് ഡിജിപിയുടെ റിപ്പോര്‍ട്ടെന്നാണ് സൂചന. സ്വകാര്യ സന്ദര്‍ശനമെന്നായിരുന്നു എഡിജിപി യുടെ മൊഴി.
റിപ്പോര്‍ട്ട് ഇന്നലെ കൈമാറാനായി ഡിജിപി തയ്യാറെടുപ്പുകള്‍ നടത്തിയെങ്കിലും പൂര്‍ത്തിയായില്ല.പ്രത്യേക സംഘതിലെ ഉദ്യോഗസ്ഥര്‍ നല്‍കിയ റിപ്പോര്‍ട്ടുകള്‍ ഏകോപിച്ച് ഡിജിപി നിര്‍ദ്ദേശങ്ങള്‍ കൂടി എഴുതി ചേര്‍ത്താണ് സര്‍ക്കാരിന് നല്‍കുന്നത്. എഡിജിപി മലപ്പുറം, കോഴിക്കോട് ജില്ലകളിലെ കേസുകള്‍ അട്ടിമറിച്ചുവെന്ന് അന്‍വര്‍ ഉന്നയിച്ച ആരോപണങ്ങളില്‍ പലതും കഴമ്പില്ലെന്നാണ് അന്വേഷണം സംഘം കണ്ടെത്തിയത്. ഇന്ന് ഉച്ചയ്ക് മുമ്പ് സര്‍ക്കാരിന് റിപ്പോര്‍ട്ട് കൈമാറാനാണ് സാധ്യത.
എഡിജിപിയെ ക്രമസമാധാന ചുമതലയില്‍ നിന്ന് മാറ്റുമെന്നാണ് മുഖ്യമന്ത്രി സിപിഐയ്ക്ക് നല്‍കിയ ഉറപ്പെന്നാണ് ഇന്നലെ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പ്രതികരിച്ചത്. എഡിജിപിയെ മാറ്റണമെന്ന നിലപാടിലുറച്ച് നില്‍ക്കുകയാണ് സിപിഐ. ഡിജിപിയുടെ റിപ്പോര്‍ട്ടിനുശേഷം നടപടിയെന്നാണ് മുഖ്യമന്ത്രി അറിയിച്ചിട്ടുള്ളതെന്നാണ് സിപിഐ പറയുന്നത്. ഇതിനാല്‍ തന്നെ ഡിജിപിയുടെ റിപ്പോര്‍ട്ട് ഇന്ന് സര്‍ക്കാരിന് ലഭിച്ചാല്‍ വൈകാതെ തന്നെ അജിത് കുമാറിനെതിരെ നടപടിയുണ്ടാകുമോ എന്നാണ് കണ്ടറിയേണ്ടത്.

Related Articles

Back to top button