BREAKINGKERALA
Trending

ആര്‍എസ്എസ് നേതാവ് അശ്വിനി കുമാര്‍ വധക്കേസ്: കുറ്റക്കാരന്‍ ഒരാള്‍ മാത്രം,13 എന്‍ഡിഎഫ് പ്രവര്‍ത്തകരെ വെറുതെവിട്ടു

കണ്ണൂര്‍: ആര്‍.എസ്.എസ്. കണ്ണൂര്‍ ജില്ലാ ബൗദ്ധിക് ശിക്ഷണ്‍ പ്രമുഖും ഹിന്ദു ഐക്യവേദി ജില്ലാ കണ്‍വീനറുമായ പുന്നാട് അശ്വിനി കുമാറിനെ കൊലപ്പെടുത്തിയ കേസില്‍ ഒരാള്‍ കുറ്റക്കാരനെന്ന് കോടതി. കേസില്‍ പ്രതികളായിരുന്ന 13 എന്‍ഡിഎഫ് പ്രവര്‍ത്തകരെ കോടതി വെറുതേവിട്ടു. തലശ്ശേരി അഡീഷണല്‍ ജില്ലാ കോടതിയാണ് ശനിയാഴ്ച വിധി പറഞ്ഞത്.
കേസിലുള്‍പ്പെട്ട 14 പേരില്‍ മൂന്നാം പ്രതി എം.വി. മര്‍ഷൂക്ക് മാത്രമാണ് കുറ്റക്കാരന്‍ എന്നാണ് കോടതി വിധിച്ചത്. ഇയാള്‍ക്കുള്ള ശിക്ഷ നവംബര്‍ 14-ന് കോടതി പ്രസ്താവിക്കും. അതേസമയം വിധിക്കെതിരെ അപ്പീല്‍ പോകുമെന്ന് പ്രോസിക്യൂഷന്‍ അറിയിച്ചു.
2005 മാര്‍ച്ച് 10-നാണ് ഇരിട്ടി സ്വദേശിയായ അശ്വിനി കുമാറിനെ മുഖം മൂടി ധരിച്ചെത്തിയ ആറംഗ സംഘം കൊലപ്പെടുത്തിയത്. ഇരിട്ടിയിലേക്ക് സ്വകാര്യ ബസ്സില്‍ യാത്ര ചെയ്യവെയായിരുന്നു അക്രമം. ജീപ്പില്‍ പിന്തുടര്‍ന്നെത്തി ബസ് തടഞ്ഞ സംഘം ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചശേഷമാണ് അശ്വിനി കുമാറിനെ വെട്ടിയും കുത്തിയും കൊന്നത്. കേസില്‍ 2009-ലാണ് ക്രൈം ബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചത്.

Related Articles

Back to top button