BREAKING NEWSBOLLYWOODENTERTAINMENT

ആര്യന്റെ ജാമ്യ ഹര്‍ജി ഇന്ന് പരിഗണിക്കും, കോടതിയില്‍ പലവട്ടം കരഞ്ഞ് ഷാറുഖിന്റെ മാനേജര്‍ പൂജ

മുംബൈ: ലഹരിമരുന്നുകേസില്‍ നടന്‍ ഷാറുഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്‍ ഉള്‍പ്പെടെ 8 പേരെ മജിസ്‌ട്രേട്ട് കോടതി 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. ഇവരുടെ ജാമ്യാപേക്ഷ ലഹരിക്കേസുകള്‍ കൈകാര്യം ചെയ്യുന്ന കോടതി ഇന്ന് ഉച്ചയ്ക്കു പരിഗണിക്കും. ആഡംബരക്കപ്പലില്‍ വിരുന്ന് സംഘടിപ്പിച്ചവര്‍ ക്ഷണിച്ചതനുസരിച്ചാണ് എത്തിയതെന്നും ആര്യന്റെ പക്കല്‍ നിന്നു ലഹരി മരുന്നു കണ്ടെത്തിയിട്ടില്ലെന്നും അഭിഭാഷകന്‍ വാദിച്ചു. എന്‍സിബി ഫോണ്‍ ഉള്‍പ്പെടെ പിടിച്ചെടുക്കുകയും ചെയ്തതിനാല്‍ തെളിവു നശിപ്പിക്കുമെന്ന വാദം അസ്ഥാനത്താണെന്നും ജാമ്യം അനുവദിക്കണമെന്നും ആവശ്യപ്പെട്ടു. വാദം കേള്‍ക്കലിനിടെ ഷാറുഖിന്റെ മാനേജര്‍ പൂജ ദദ്‌ലാനി കോടതിയില്‍ പലവട്ടം കരയുന്നതു കാണാമായിരുന്നു. അതിനിടെ, വിദേശപൗരത്വമുള്ള ഒരു ലഹരി ഇടപാടുകാരന്‍ കൂടി കേസില്‍ അറസ്റ്റിലായി.
കോവിഡ് പരിശോധന നടത്താതെ ജയിലില്‍ പാര്‍പ്പിക്കാന്‍ അനുമതിയില്ലാത്തതിനാല്‍ നര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ (എന്‍സിബി) ഓഫിസിലാണ് ഇന്നലെ രാത്രിയിലും പ്രതികള്‍ തങ്ങിയത്. രാത്രി വൈകി കേസ് പരിഗണിച്ചതുകൊണ്ടാണു പരിശോധനയ്ക്കു സമയം ലഭിക്കാത്തത്. എന്‍സിബി ഓഫിസിലാണെങ്കിലും അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ഇവരെ ചോദ്യംചെയ്യാനാകില്ല. കുടുംബാംഗങ്ങള്‍ക്കു കോടതി സന്ദര്‍ശനാനുമതി നല്‍കി.
അറസ്റ്റിലായ മറ്റുള്ളവര്‍ക്കൊപ്പമിരുത്തി ആര്യനെ കൂടുതല്‍ ചോദ്യം ചെയ്യാന്‍ എന്‍സിബി കസ്റ്റഡി നീട്ടണമെന്ന ആവശ്യം തളളിയാണ് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടത്. ഉത്തരവിനു പിന്നാലെ, ജാമ്യാപേക്ഷ പരിഗണിക്കാന്‍ മജിസ്‌ട്രേട്ട് കോടതി സന്നദ്ധത അറിയിച്ചെങ്കിലും എന്‍സിബി അഭിഭാഷകന്‍ എതിര്‍ത്തു. തുടര്‍ന്ന്, ലഹരിക്കേസുകളുടെ കോടതിയാണു ഹര്‍ജി പരിഗണിക്കേണ്ടതെന്ന നിലപാട് അംഗീകരിക്കുകയായിരുന്നു.
**

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker