BREAKING NEWSNATIONAL

ആര്യന്‍ ഖാനെതിരെ ഗൂഢാലോചനയ്ക്ക് തെളിവില്ല: ബോംബെ ഹൈക്കോടതി

മുംബൈ: ലഹരിവിരുന്നുകേസില്‍ നടന്‍ ഷാറുഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്‍, അര്‍ബാസ് മെര്‍ച്ചെന്റ്, മുണ്‍ മുണ്‍ ധമേച്ഛ എന്നിവര്‍ക്കെതിരെ ഗൂഢാലോചനയ്ക്കു തെളിവില്ലെന്ന് ബോംബെ ഹൈക്കോടതി. ഗൂഢാലോചനയ്ക്ക് തെളിവ് ഹാജരാക്കാന്‍ എന്‍സിബിക്ക് കഴിഞ്ഞില്ല.
ഇവര്‍ തമ്മിലുള്ള വാട്‌സാപ് ചാറ്റുകളില്‍ കുറ്റകരമായ ഒന്നും കണ്ടെത്താനായിട്ടില്ലെന്നും ജാമ്യ ഉത്തരവില്‍ കോടതി വ്യക്തമാക്കി. ‘ഇവര്‍ വാണിജ്യ അളവില്‍ ലഹരിമരുന്ന് വാങ്ങിക്കാന്‍ പദ്ധതിയിട്ടെന്ന് അനുമാനിക്കാനാകില്ല. ലഹരിമരുന്ന് ഉപയോഗിച്ചോയെന്നറിയാന്‍ വൈദ്യപരിശോധന നടത്തിയിട്ടില്ല.’ – ജാമ്യത്തിനുള്ള കാരണങ്ങളായി ഉത്തരവില്‍ പറയുന്നു.
കഴിഞ്ഞ മാസം 2ന് മുംബൈ തീരത്തെ ആഡംബര കപ്പലില്‍ നര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ (എന്‍സിബി) നടത്തിയ റെയ്ഡിലാണ് ആര്യനുള്‍പ്പെടെ ഉള്ളവര്‍ അറസ്റ്റിലായത്. മൂന്നാഴ്ചയോളം നീണ്ട ജയില്‍വാസത്തിനുശേഷമാണ് ഇവര്‍ക്ക് ജാമ്യം ലഭിച്ചത്.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker