ENTERTAINMENTBOLLYWOOD

ആര്യന്‍ ഖാന് ജാമ്യം നിന്നത് ജൂഹി ചൗള

ആഡംബരക്കപ്പലിലെ ലഹരിപാര്‍ട്ടിയുമായി ബന്ധപ്പെട്ട കേസില്‍ നടന്‍ ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന് ജാമ്യം നിന്നത് ബോളിവുഡ് നടി ജൂഹി ചൗള. ഒരു ലക്ഷം രൂപയുടെ ആള്‍ജാമ്യത്തില്‍ ജൂഹി ചൗളയാണ് ഒപ്പുവെച്ചത്. ഇതിനായി ലഹരിമരുന്ന് കേസുകള്‍ കൈകാര്യം ചെയ്യുന്ന കോടതിയില്‍ വെള്ളിയാഴ്ച വൈകീട്ടോടെ ജൂഹി ചൗള എത്തി.

ഇന്നലെയാണ് ആര്യന്‍ ഖാന് ബോംബൈ ഹൈക്കോടതി ജാമ്യം നല്‍കിയത്.എല്ലാ വെള്ളിയാഴ്ചയും എന്‍സിബി ഓഫീസില്‍ ഹാജരാകണമെന്നതടക്കമുള്ള 14 കര്‍ശന വ്യവസ്ഥകളിലാണ് ആര്യന് ജാമ്യം അനുവദിച്ചത്. പാസ്‌പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കണമെന്നും മുന്‍കൂര്‍ അനുമതിയില്ലാതെ രാജ്യം വിടാന്‍ പാടില്ലെന്നും നിര്‍ദ്ദേശമുണ്ട്.

കേസ് സംബന്ധിച്ച് മാധ്യമങ്ങളില്‍ അനാവശ്യ പ്രസ്താവനകള്‍ നടത്താന്‍ പാടില്ല. മുംബൈ വിട്ട് പുറത്തു പോകേണ്ടി വന്നാല്‍ അന്വേഷണ ഉദ്യോഗസ്ഥനെ വിവരമറിയിക്കണം. ഇതോടൊപ്പം ഒരു ലക്ഷം രൂപ കെട്ടി വയ്ക്കണമെന്നിങ്ങനെയാണ് ജാമ്യവ്യവസ്ഥകള്‍. ഏതെങ്കിലും വ്യവസ്ഥകള്‍ ലംഘിക്കപ്പെട്ടാല്‍ ജാമ്യം റദ്ദാക്കാന്‍ എന്‍സിബിക്ക് കോടതിയെ സമീപിക്കാമെന്നും വ്യവസ്ഥയില്‍ പറയുന്നു.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker