തിരുവനന്തപുരം: മാര്‍ക്ക് ലിസ്റ്റ് വിവാദം എസ്എഫ്‌ഐയെ തകര്‍ക്കാനുള്ള ശ്രമത്തിന്റെ ഭാഗമെന്ന് വിലയിരുത്തി സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ്. മാര്‍ക് ലിസ്റ്റ് പ്രശ്‌നത്തില്‍ എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പിഎം ആര്‍ഷോ നിരപരാധിയാണെന്ന് ഇന്ന് ചേര്‍ന്ന നേതൃയോഗം വിലയിരുത്തി. ഇക്കാര്യത്തില്‍ ആര്‍ഷോ പാര്‍ട്ടിക്ക് നല്‍കിയ വിശദീകരണം തൃപ്തികരമാണെന്നും എന്നാല്‍ കെ വിദ്യക്കെതിരെ ഉയര്‍ന്ന വ്യാജരേഖാ ആരോപണം ഗുരുതരമാണെന്നും പാര്‍ട്ടി വിലയിരുത്തി. നിയമം അതിന്റെ വഴിക്ക് പോകട്ടെയെന്നും വിലയിരുത്തിയിട്ടുണ്ട്. വിദ്യക്ക് ആരുടെയെങ്കിലും സഹായം കിട്ടിയോ എന്നത് അന്വേഷണത്തില്‍ തെളിയട്ടെയെന്ന നിലപാടിലാണ് സിപിഎം.