പത്രപ്രവർത്തകനും കവിയും നാടകകാരനും പുരോഗമന കലാസാഹിത്യ സംഘത്തിന്റെ സ്ഥാപക നേതാവുമായിരുന്ന എം എൻ കുറുപ്പിന്റെ സ്മരണാർത്ഥം യുവ എഴുത്തുകാർക്കുള്ള എം.എൻ.കാവ്യപുരസ്കാരത്തിന് സൃഷ്ടികൾ ക്ഷണിച്ചു. പതിനായിരത്തി ഒന്ന് രൂപയും ശില്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാർഡ്.
2021 ജൂലൈ 9-ന് 45 വയസ് കവിയാത്തവരിൽ നിന്നുമാണ് സൃഷ്ടികൾ സ്വീകരിക്കുക. മൗലികവും മുമ്പ് പ്രസിദ്ധീകരിക്കാത്തതുമായ കവിതയാണ് അയക്കേണ്ടത്. മൂന്ന് പേജിൽ കവിയരുത്. ഒരാൾ ഒരു കവിത മാത്രമേ അയക്കാവൂ.
വയസ് തെളിയിക്കുന്ന രേഖ, പേരും വിലാസവും ഫോൺ നമ്പരും രേഖപ്പെടുത്തിയ കുറിപ്പ് എന്നിവയും സൃഷ്ടിയോടൊന്നിച്ച് അയക്കണം.
കൺവീനർ, എം.എൻ.കാവ്യപുരസ്കാര സമിതി, പുരോഗമന കലാസാഹിത്യ സംഘം, മാരാരിക്കുളം ഏരിയാ കമ്മിറ്റി, പാതിരപ്പള്ളി പി.ഒ. ആലപ്പുഴ. പിൻ.688521 എന്ന വിലാസത്തിൽ തപാലിലോ kvretheeshkv@gmail.com, sudhakarckcboa@gmail.com ഇ-മെയിലുകളിലോ 2021 ജൂൺ 20-ന് മുമ്പ് ലഭിക്കുന്ന വിധത്തിൽ സൃഷ്ടികൾ അയക്കണം.
ജൂലൈ 9-ന് എം എൻ കുറുപ്പ് ദിനത്തിൽ ആലപ്പുഴയിൽ നടക്കുന്ന അനുസ്മരണ സമ്മേളനത്തിൽ പുരസ്കാരം സമ്മാനിക്കും.
കൂടുതൽ വിവരങ്ങൾക്ക് 9847297403, 9497259252, 9947528616 എന്നീ നമ്പരുകളിൽ ബന്ധപ്പെടാം.