BREAKING NEWSLATESTNATIONAL

ആറു വയസുകാരന്‍ മകനു മുന്നില്‍ ഉന്നത ഉദ്യോഗസ്ഥനുമായി നീന്തല്‍ക്കുളത്തില്‍ സെക്‌സ്, പോലീസുകാരി അറസ്റ്റില്‍

ജയ്പുര്‍: ആറുവയസ്സുള്ള മകനുമുന്നില്‍ നീന്തല്‍ക്കുളത്തില്‍ പോലീസ് ഉദ്യോഗസ്ഥനുമായി ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ട സംഭവത്തില്‍ ജയ്പുര്‍ പോലീസ് കമ്മിഷണറേറ്റിലെ വനിതാ കോണ്‍സ്റ്റബിളിനെ പ്രത്യേക അന്വേഷണസംഘം അറസ്റ്റുചെയ്തു. പോക്‌സോ വകുപ്പുചേര്‍ത്താണ് അറസ്റ്റ്. കോടതിയില്‍ ഹാജരാക്കിയ യുവതിയെ ഈമാസം 17 വരെ കസ്റ്റഡിയില്‍ വിട്ടു.
ഈ കേസില്‍ അജ്‌മേര്‍ ബെവാറിലെ സര്‍ക്കിള്‍ ഓഫീസര്‍ ഹീരലാല്‍ സൈനിയെ നേരത്തേ അറസ്റ്റുചെയ്തിരുന്നു. ഇരുവരെയും കഴിഞ്ഞദിവസം ജോലിയില്‍നിന്നു സസ്‌പെന്‍ഡ് ചെയ്യുകയുമുണ്ടായി.
ജൂലായ് പത്തിനാണ് കേസിനാസ്പദമായ സംഭവം. സ്വകാര്യ ദൃശ്യങ്ങളുടെ വീഡിയോ അബദ്ധത്തില്‍ യുവതിയുടെ വാട്‌സാപ്പ് സ്റ്റാറ്റസ് ആവുകയായിരുന്നു. യുവതിയുടെ ഭര്‍ത്താവാണ് പോലീസില്‍ പരാതി നല്‍കിയത്.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker