KERALALATEST

ആറ്റിങ്ങല്‍ പോളിടെക്‌നിക്കില്‍ മെഗാ ജോബ് മേള വന്‍ വിജയം

ആറ്റിങ്ങല്‍: ആറ്റിങ്ങല്‍ പോളിടെക്‌നിക്കില്‍ മെഗാ ജോബ് മേള ഉദ്യോഗാര്‍ഥികളുടെയും കമ്പനികളുടെ വന്‍ പങ്കാളിത്തം കാരണം ശ്രദ്ധേയമായി.മെഗാ ജോബ് ഫെയര്‍ & നൈപുണ്യവികസനപരിപാടിയുടെ ഉല്‍ഘാടനം കോയമ്പത്തൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ആക്‌സിയന്‍ വെന്‍ചേഴ്‌സ് മാനേജിങ്ങ് ഡയറക്ടര്‍ ബ്രിജേഷ് .വി ഉല്‍ഘാടനം ചെയ്തു .പ്രോഗ്രാം കോ ഓര്‍ഡിനേറ്റര്‍ ഡോ : മനൂപ്.എം സ്വാഗതം ചെയ്തു. ആറ്റിങ്ങല്‍ പോളിടെക്‌നിക്ക് കോളേജിലെ പ്രിന്‍സിപ്പലും, സാഹിത്യകാരനുമായ ഷാജില്‍ അന്ത്രു അധ്യക്ഷത വഹിച്ചു. 57 കമ്പനികളും, 1400 ഉദ്യോഗാര്‍ത്ഥികളും മേളയില്‍ പങ്കെടുത്തു. ഇതില്‍ 60 ശതമാനം ഉദ്യോഗാര്‍ത്ഥികള്‍ക്ക് തൊഴില്‍ ലഭിക്കുകയോ ഷോര്‍ട്ട് ലിസ്റ്റ് ചെയ്യപ്പെടുകയോ ഉണ്ടായി.
തൊഴില്‍ ലഭിക്കാത്തവര്‍ നിരാശ പെടേണ്ടതില്ലയെന്നും തൊഴില്‍ ലഭിക്കാതെ പോകുന്നവര്‍ക്കുള്ള ‘നൈപുണ്യകുറവുകള്‍’ കണ്ടെത്തി അവരെ അറിയിക്കുകയും, അവര്‍ക്കായി നൈപുണ്യവികസനപരിപാടി തയാറാക്കുകയും ചെയ്തിട്ടുണ്ട് എന്നും ഷാജില്‍ അന്ത്രു അറിയിച്ചു. ആ പരിശീലനത്തിന്റെ പരിസമാപ്തിയില്‍ വീണ്ടും ആറ്റിങ്ങല്‍ പോളിടെക്‌നിക്കില്‍ വെച്ച് ‘മെഗാ തൊഴില്‍ മേള’ ആവര്‍ത്തിക്കുകയും ഇവര്‍ക്ക് മുന്‍ഗണന നല്‍കുകയും ചെയ്യും. പരിശീലനവും നല്‍കി മുന്നോട് പോകുമ്പോള്‍ മേളയില്‍ പങ്കെടുക്കുന്ന എല്ലാ തൊഴില്‍രഹിതര്‍ക്കും തൊഴില്‍ ലഭിക്കും എന്ന പ്രത്യാശയും അദ്ദേഹം പ്രകടിപ്പിച്ചു.
പോളിടെക്‌നിക്കുകള്‍ തൊഴില്‍ നിര്‍മ്മിതിയുടെ വൈഞ്ജാനിക ഇടമാണെന്നും, ഇത്തരത്തില്‍ സാമൂഹ്യ പ്രതിബദ്ധത നിര്‍വഹിക്കേണ്ട ഉത്തരവാദിത്തം കൂടി പോളിടെക്‌നിക്കിന് ഉണ്ടെന്നു അദ്ദേഹം ഓര്‍മിപ്പിച്ചു.
വാര്‍ഡ് കൗണ്‍സിലര്‍ വി .സുധര്‍മ, മെക്കാനിക്കല്‍ വകുപ്പ് തലവന്‍ ഡോ :രഞ്ജിത്ത് ബി പി ,ഓട്ടോമൊബൈല്‍ വകുപ്പ് തലവന്‍ പ്രേംജിത്ത് . പി , ഓഫീസ് സൂപ്രണ്ട് സുനില്‍കുമാര്‍ സി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. കരിയര്‍ ലൈഫ് സൊല്യൂഷന്‍സ് മാനേജിങ്ങ് ഡയറക്ടര്‍ ഉണ്ണികൃഷ്ണന്‍ നന്ദി പ്രകാശിപ്പിച്ചു.
മെഗാ ജോബ് മേള ആറ്റിങ്ങല്‍ എംഎല്‍എ അംബിക ഓ എസ് സന്ദര്‍ശിക്കുകയും, പ്രിന്‍സിപ്പാളുമായി ചര്‍ച്ച നടത്തുകയും വിലയിരുത്തല്‍ നടത്തുകയും ചെയ്തു.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker