തിരുവനന്തപുരം: പോക്‌സോ കേസില്‍ അധ്യാപകന്‍ അറസ്റ്റില്‍. തിരുവനന്തപുരം ശാന്തിവിള ന്യൂ യു.പി സ്‌കൂളിലെ അധ്യാപകന്‍ ബിനോജ് കൃഷ്ണയാണ് അറസ്റ്റിലായത്. വിദ്യാര്‍ഥികളുടെ രക്ഷിതാക്കളുടെ പരാതിയില്‍ നേമം പോലീസിന്റേതാണ് നടപടി.
സ്‌കൂളില്‍ നടത്തിയ കൗണ്‍സിലിങ്ങിലാണ് അധ്യാപകനെതിരെ കുട്ടികള്‍ വെളിപ്പെടുത്തല്‍ നടത്തിയത്. രക്ഷിതാക്കള്‍ പോലീസില്‍ പരാതി നല്‍കിയതോടെ അധ്യാപകന്‍ ഒളിവില്‍പ്പോയി. ബിനോജിനെതിരെ ആറ് പോക്‌സോ കേസുകളാണ് ചുമത്തിയിരിക്കുന്നത്.
ഒരാഴ്ചയായി ഒളിവില്‍ കഴിയുകയായിരുന്ന ബിനോജിനെ മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ചുനടത്തിയ അന്വേഷണത്തിനൊടുവില്‍ തിരുവനന്തപുരത്തെ ഒരു ലോഡ്ജില്‍ നിന്നുമാണ് തിങ്കളാഴ്ച പോലീസ് കസ്റ്റഡിയിലെടുത്തത്. പിടികൂടുമെന്ന് മനസ്സിലായതോടെ അധ്യാപകന്‍ ആത്മഹത്യക്ക് ശ്രമിച്ചു. ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ നല്‍കിയ ശേഷം അധ്യാപകനെ പോലീസ് കസ്റ്റഡിയില്‍ വിട്ടു.
45 Less than a minute