ആലപ്പുഴ: ആലപ്പുഴയില്‍ കഴിഞ്ഞ ദിവസം മരിച്ച 47കാരന് കൊവിഡ് സ്ഥിരീകരിച്ചു. വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ച ചുനക്കര സ്വദേശി നസീറിനാണ് രോഗം സ്ഥിരീകരിച്ചത്.
സൗദിയില്‍ നിന്ന് ജൂലൈ ആദ്യ വാരമാണ് ഇദ്ദേഹം നാട്ടില്‍ എത്തിയത്. കൊവിഡ് ലക്ഷണങ്ങള്‍ പ്രകടമായതിനെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ തേടി. രോഗം മൂര്‍ച്ഛിച്ചതോടെ വണ്ടാനം മെഡിക്കല്‍ കോളജില്‍ എത്തുകയായിരുന്നു. ഞായറാഴ്ച പുലര്‍ച്ചെയാണ് ഇദ്ദേഹം മരിച്ചത്.