
ആലപ്പുഴ വള്ളിക്കുന്നത്ത് യുവതിയെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഓച്ചിറ വലിയകുളങ്ങര സ്വദേശിനി സുചിത്ര (19)യാണ് മരിച്ചത്. രാവിലെ മുതല്‍ സുചിത്രയെ കാണാനില്ലായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു. പിന്നീട് നടന്ന അന്വേഷണത്തിലാണ് വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ മാര്‍ച്ച് 21നായിരുന്നു സുചിത്രയുടെ വിവാഹം.