ആലപ്പുഴ: ആലപ്പുഴ കടപ്പുറത്ത് പൈപ്പ് ബോംബിന് സമാനമായ വസ്തു കണ്ടെത്തിയത് ജനങ്ങളെ ഭീതിയിലാക്കി. മണിക്കൂറുകള്‍ക്ക് ശേഷം എറണാകുളത്ത് നിന്നെത്തിയ ബോംബ് സ്‌ക്വാഡിന്റെ സംഘം ഈ വസ്തുപൊട്ടിച്ച് നിര്‍വീര്യമാക്കി. ഇതില്‍ നിന്നുലഭിച്ച വസ്തുക്കള്‍ ഫോറന്‍സിക് ലാബിലേക്ക് പരിശോധകള്‍ക്കായി അയച്ചു.
ചൊവ്വാഴ്ച വൈകീട്ട് 6.45-ഓടെയാണ് ഇരുവശങ്ങളുമടച്ച പൈപ്പ്കഷ്ണം ദമ്പതികളുടെ ശ്രദ്ധയില്‍പ്പെട്ടത്. സംശയം തോന്നിയ ഇവര്‍ കാര്യം പോലീസില്‍ അറിയിച്ചു. തുടര്‍ന്ന്, പോലീസെത്തിയുള്ള പരിശോധനയില്‍ പൈപ്പിനുള്ളിലെ ലോഹസാന്നിധ്യം തിരിച്ചറിഞ്ഞു. പിന്നീട്, ബോംബ് സ്‌ക്വാഡ് എത്തിയുള്ള പരിശോധനയിലും ലോഹസാന്നിധ്യം ഉറപ്പിച്ചതോടെ വസ്തു പൊട്ടിച്ച് നിര്‍വീര്യമാക്കുകയായിരുന്നു.
സംശയം തോന്നിയതിനെ തുടര്‍ന്നിവര്‍ പോലീസിനെ വിവരമറിയിച്ചു. പോലീസെത്തിയുള്ള ആദ്യഘട്ടപരിശോധനയില്‍ ഡോഗ് സ്‌ക്വാഡും മെറ്റല്‍ ഡിറ്റെക്ടര്‍ പരിശോധനയിലും ഉള്ളില്‍ ലോഹസാന്നിധ്യം തിരിച്ചറിയുകയായിരുന്നു. ജില്ലാ പോലീസ് മേധാവി എം.പി.മോഹനചന്ദ്രന്‍, ഡിവൈ.എസ്.പി, തുടങ്ങിയ പോലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയിരുന്നു.
ബോംബ് കണ്ടെത്തിയെന്നുള്ള വാര്‍ത്ത കടപ്പുറത്തെത്തിയവരേയും പരിസരവാസികളേയും ഏറെനേരം ഭീതിയിലാക്കി. മറ്റുജില്ലകളില്‍ നിന്നുള്ളവരും വിനോദസഞ്ചാരികളുമുള്‍പ്പെടെ നിരവധിപ്പേരാണ് ദിനംപ്രതി ആലപ്പുഴ കടപ്പുറത്തെത്താറുള്ളത്.
45 Less than a minute