ആലപ്പുഴ: ആലപ്പുഴയില്‍ കണ്ടത് കുപ്രസിദ്ധ മോഷ്ടാവായ ബണ്ടിച്ചോര്‍ അല്ലെന്ന് സ്ഥിരീകരിച്ച് പൊലീസ്. ബണ്ടി ചോറിന്റെ രൂപസാദൃശ്യമുള്ള മാവേലിക്കര സ്വദേശി ഇന്‍ഡോ ടിബറ്റന്‍ ബോര്‍ഡര്‍ ഫോഴ്‌സിലെ ഉദ്യോഗസ്ഥനെയാണ് കണ്ടതെന്ന് പൊലീസ് അറിയിച്ചു. നീര്‍ക്കുന്നത്തെ ബാറില്‍ നിന്നായിരുന്നു ബണ്ടി ചോറിന്റെ രൂപസാദൃശ്യമുള്ള ദൃശ്യം കഴിഞ്ഞ ദിവസം ലഭിച്ചത്. തുടര്‍ന്നായിരുന്നു പൊലീസ് അന്വേഷണം.
അമ്പലപ്പുഴ പൊലീസിനാണ് ദൃശ്യങ്ങള്‍ ലഭിച്ചത്. അമ്പലപ്പുഴ നീര്‍ക്കുന്നത്തെ ബാറില്‍ ബണ്ടിച്ചോറിനോട് രൂപ സാദൃശ്യമുള്ളൊരാളെ കാണുകയായിരുന്നു. സംശയം തോന്നിയയാള്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് വണ്ടാനത്തും സമീപ പ്രദേശങ്ങളിലെ ഹോട്ടലുകളിലും പരിശോധന നടത്തിയ പൊലീസ് പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചിരുന്നു.
ബണ്ടിച്ചോര്‍ അവസാനമായി കോയമ്പത്തൂര്‍ ജയിലിലായിരുന്നു എന്നാണ് പൊലീസിന് ലഭിച്ച വിവരം. ഇയാള്‍ ജയില്‍ മോചിതനായോ എന്നും പൊലീസ് പരിശോധിച്ചു. വിവിധ സംസ്ഥാനങ്ങളിലായി നിരവധി മോഷണ കേസുകളില്‍ പ്രതിയാണ് ഹൈടെക് കള്ളനെന്ന് അറിയപ്പെടുന്ന ബണ്ടിച്ചോര്‍. തിരുവനന്തപുരത്തെ മോഷണക്കേസില്‍ കേരളത്തിലും ഇയാള്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ട്.
75 Less than a minute