BREAKING NEWSLATESTNATIONAL

ആളുകളെ നഗ്‌നരായി കാണുന്ന മാന്ത്രിക കണ്ണാടി നല്‍കാമെന്ന് പറഞ്ഞ് 72 -കാരനില്‍ നിന്നും തട്ടിയത് ഒമ്പതുലക്ഷം രൂപ

ആളുകളെ നഗ്‌നരായി കാണാന്‍ കഴിയുന്ന മാന്ത്രിക കണ്ണാടി നല്‍കാമെന്ന് പറഞ്ഞ് 72 -കാരനില്‍ നിന്നും പണം തട്ടിയെടുത്ത മൂന്നംഗ സംഘം പിടിയില്‍. പശ്ചിമ ബംഗാളില്‍ നിന്നുള്ള മൂന്നു പേരെയാണ് കഴിഞ്ഞ ദിവസം ഭുവനേശ്വറിലെ നയാപള്ളി പൊലീസ് കസ്റ്റഡിയിലെടുത്തത്.
കാണ്‍പൂര്‍ സ്വദേശിയായ 72 -കാരനാണ് തട്ടിപ്പിനിരയായത്. ഇയാളില്‍ നിന്നും ആളുകളെ നഗ്‌നരായി കാണുന്ന മാന്ത്രിക കണ്ണാടി നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് 9 ലക്ഷം രൂപയാണ് ഈ മൂന്നംഗ സംഘം തട്ടിയെടുത്തത്. സാന്ത്രാഗച്ചി സ്വദേശിയായ പാര്‍ത്ഥ സിംഗ്റേ (46), നോര്‍ത്ത് 24 പര്‍ഗാനാസില്‍ നിന്നുള്ള മൊലയ സര്‍ക്കാര്‍ (32), കൊല്‍ക്കത്ത സ്വദേശി സുദീപ്ത സിന്‍ഹ റോയ് (38) എന്നിവരാണ് പൊലീസ് പിടിയിലായത്.
പരാതിക്കാരനായ അവിനാഷ് കുമാര്‍ ശുക്ല പറയുന്നതനുസരിച്ച്, കാണ്‍പൂരിലെ സുഹൃത്തായ വീരേന്ദ്ര ദുബെ മുഖേനയാണ് ഇയാള്‍ പ്രതികളുമായി ബന്ധപ്പെട്ടത്. പുരാതന വസ്തുക്കള്‍ വില്‍ക്കുന്ന സിംഗപ്പൂരിലെ കമ്പനിയുടെ പ്രതിനിധികളായി നടിച്ചാണ് പ്രതികള്‍ രണ്ടുകോടി രൂപയ്ക്ക് ശുക്ലയ്ക്ക് മാന്ത്രിക കണ്ണാടി വാഗ്ദാനം ചെയ്തത്. വിശ്വാസം നേടിയെടുക്കുന്നതിനായി പ്രതികള്‍ തങ്ങളുടെ കയ്യില്‍ നിന്നും മുന്‍പ് മാജിക് മിറര്‍ ഉള്‍പ്പെടെയുള്ള പുരാതന വസ്തുക്കള്‍ വാങ്ങിയവരാണെന്ന് അവകാശപ്പെടുന്ന നിരവധി ആളുകളെ ഇയാള്‍ക്ക് പരിചയപ്പെടുത്തി കൊടുക്കുകയും ചെയ്തു.
തുടര്‍ന്ന് മാന്ത്രിക കണ്ണാടി വാങ്ങാന്‍ പണവുമായി ഭുവനേശ്വറിലേക്ക് വരണമെന്ന് പ്രതികള്‍ ശുക്ലയോട് അഭ്യര്‍ത്ഥിച്ചു. അങ്ങനെ പണവുമായി ഭുവനേശ്വറില്‍ എത്തിയ ഇയാള്‍ ഒരു ഹോട്ടലില്‍ വച്ച് 9 ലക്ഷം രൂപ പ്രതികള്‍ക്ക് കൈമാറി. എന്നാല്‍, പിന്നീട് താന്‍ തട്ടിപ്പിനിരയാവുകയായിരുന്നു എന്ന് തിരിച്ചറിഞ്ഞ് ഇയാള്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
അമേരിക്കയിലെ നാഷണല്‍ എയറോനോട്ടിക്സ് ആന്‍ഡ് സ്പേസ് അഡ്മിനിസ്ട്രേഷനിലെ (നാസ) ശാസ്ത്രജ്ഞരും സമാനമായ കണ്ണാടി ഉപയോഗിക്കുന്നതായി പ്രതികള്‍ ശുക്ലയെ പറഞ്ഞു വിശ്വസിപ്പിച്ചിരുന്നു. കൂടാതെ കണ്ണാടിയില്‍ നോക്കിയാല്‍ ഭാവി പ്രവചിക്കാന്‍ കഴിയുമെന്ന മോഹന വാഗ്ദാനവും മാന്ത്രിക കണ്ണാടി സ്വന്തമാക്കാനുള്ള ആഗ്രഹത്തിലേക്ക് ഇയാളെ എത്തിച്ചു എന്നാണ് പൊലീസ് പറയുന്നത്.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker